റാമല്ല: ജൂതർ നേരിട്ട കൂട്ടക്കൊലകൾക്കു കാരണം ബാങ്കിങ് മേഖലയിലും മറ്റും അവർ നൽകിയ ‘സാമൂഹിക സേവനങ്ങളാ’ണെന്ന ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിെൻറ പ്രസ്താവന വിവാദത്തിൽ. മഹ്മൂദ് അബ്ബാസിേൻറത് സെമിറ്റിക് വിരുദ്ധതയാണെന്നും ഇത്തരം അടിത്തറകളിൽ സമാധാനം കെട്ടിപ്പടുക്കാനാവില്ലെന്നും യു.എസ് പ്രതിനിധി ജാസൺ ഗ്രീൻബ്ലാറ്റ് കുറ്റപ്പെടുത്തി. ജൂത ജനതക്കും രാഷ്ട്രത്തിനുമെതിരെ മതപരവും ദേശീയവുമായ ശത്രുത വളർത്തുകയാണ് അബ്ബാസെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
‘11ാം നൂറ്റാണ്ടു മുതൽ ജർമനിയിലെ കൂട്ടക്കൊല വരെ ഒാരോ 10-15 വർഷത്തിലും ജൂതർ കുരുതികൾക്കിരയായിട്ടുണ്ട്. അതിനു കാരണം അറിയുമോ നിങ്ങൾക്ക്? മതമല്ല, ബാങ്കുമായും പലിശയുമായും ബന്ധപ്പെട്ട് അവർ നടത്തുന്ന ‘സാമൂഹിക സേവന’മാണ് പ്രശ്നം -അബ്ബാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.