ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന ഹാഫിസ് സഇൗദിെൻറ തീവ്രവാദ സംഘടനയായ ‘തഹ്രീകെ ആസാദി ജമ്മു^കശ്മീരി’നെ പാകിസ്താൻ നിരോധിച്ചു. ജമാഅത്തുദ്ദഅ്വയുടെ പോഷക സംഘടനയായ തഹ്രീകെ ആസാദിയെ ജൂൺ എട്ടു മുതൽ നിരോധിത പട്ടികയിൽ ഉൾപ്പെടുത്തിയതായി പാകിസ്താൻസ് നാഷനൽ കൗണ്ടർ ടെററിസം അതോറിറ്റി അവരുടെ വെബ്സൈറ്റ് പുറത്തുവിട്ടു.
ജനുവരി അവസാനം പാകിസ്താൻ സഇൗദിനെ വീട്ടുതടങ്കലിൽ ആക്കിയിരുന്നു. ജമാഅത്തുദ്ദഅ്വ നിരീക്ഷണത്തിലുമായിരുന്നു. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് തങ്ങൾക്കെതിരെ നിലപാട് കടുപ്പിച്ചതിെൻറ സമ്മർദത്തിലാണ് പാക് നടപടിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇൗ ആഴ്ച പുറത്തുവന്ന ഇന്തോ^ പാക് സംയുക്ത പ്രസ്താവനയും പാകിസ്താനെ നിരാശപ്പെടുത്തുന്നതായിരുന്നു.
വിവിധ രാജ്യങ്ങളുടെ സർക്കാറുകൾ ഉൾപ്പെടുന്ന ‘ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സി’െൻറ (എഫ്.എ.ടി.എഫ്) കരിമ്പട്ടിക പുതുക്കുന്നതിെൻറ തൊട്ടുമുമ്പാണ് നിരോധനം നിലവിൽവന്നത്. കൂടുതൽ പ്രശ്നകാരിയായതും സഹകരണ മനോഭാവമില്ലാത്തതുമായ ഭരണകൂടങ്ങളെ ഉൾക്കൊള്ളിച്ചായിരിക്കും എഫ്.എ.ടി.എഫിെൻറ പുതിയ പട്ടിക. ജമാഅത്തുദ്ദഅ്വക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ യു.എസിെൻറ നേതൃത്വത്തിലുള്ള അന്തർദേശീയ ഉപരോധം ഭയന്നാണ് പാകിസ്താെൻറ ഇൗ നീക്കമെന്നാണ് വിലയിരുത്തൽ.
സംശയകരമായി പ്രവർത്തിക്കുന്ന അയ്യായിരത്തോളം തീവ്രവാദ സംഘടനകളുടെ ആസ്തി ഇൗ മാസം ആദ്യം പാകിസ്താൻ മരവിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.