ലാഹോർ: മുംബൈ സ്ഫോടനത്തിെൻറ സൂത്രധാരനും ജംഇയ്യതുദ്ദഅ്വ തലവനുമായ ഹാഫിസ് സഈ ദിനെതിരായ കേസ് പഞ്ചാബ് പ്രവിശ്യയിൽനിന്ന് ലാഹോറിലേക്കു മാറ്റി. ജീവന് ഭീഷണിയ ുണ്ടെന്ന് കാണിച്ച് ഹാഫിസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് ലാഹോർ ഹൈകോടതിയുടെ ഉത്തരവ്. ഭീകരപ്രവർത്തനത്തിന് പണം നൽകിയെന്ന കേസിൽ ഗുജ്റൻവാല ജില്ലയിലെ ഭീകരവിരുദ്ധ കോടതിയിലെ കേസാണ് ലാഹോർ ഭീകരവിരുദ്ധ കോടതിയിലേക്കു മാറ്റുക.
നിലവിൽ ലാഹോറിലെ കോട്ട് ലഖ്പത് ജയിലിൽ കഴിയുന്ന സഈദിനെ 80 കിലോമീറ്റർ അകലെയുള്ള ഗുജ്റൻവാലയിലേക്ക് കൊണ്ടുപോകുന്നത് ജീവന് ഭീഷണിയാണെന്ന അദ്ദേഹത്തിെൻറ അഭിഭാഷകൻ എ.കെ. ദോഗറിെൻറ വാദം അംഗീകരിച്ചാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.