പാകിസ്​താൻ തെരഞ്ഞെടുപ്പ്​: ഹാഫിസ്​ സഇൗദ്​​ മത്സരിക്കില്ല

ലാഹോർ: പാകിസ്​താൻ പൊതു തെരഞ്ഞെടുപ്പിൽ ജമാ അത്ത്​ ഉദ്ദഅ്​വ നേതാവും മുംബൈ ഭീകരാക്രമണ കേസിലെ ബുദ്ധികേന്ദ്രവുമായ​ ഹാഫിസ്​ സഇൗദ്​ മത്സരിക്കില്ല. എന്നാൽ ജമാ അത്ത്​ ഉദ്ദഅ്​വയു​െട 200 സ്​ഥാനാർഥികൾ ദേശീയ, പ്രവിശ്യാ തെരഞ്ഞെടുപ്പുകളിൽ ജനവിധി തേടും.

ജമാ അത്ത്​ ഉദ്ദഅ്​വയുടെ രാഷ്ട്രീയ പാർട്ടിയായ മില്ലി മുസ്​ലിം ലീഗിന്​(എം.എം.എൽ) തെരഞ്ഞെടുപ്പ്​ കമീഷനിൽ രജിസ്​ട്രേഷൻ ലഭിക്കാത്തതിനാൽ സജീവമല്ലാത്തതും രജിസ്​ട്രേഷനുള്ളതുമായ അല്ലാഹു അക്​ബർ തെഹ്​രീക്​(എ.എ.ടി) എന്ന രാഷ്​ട്രീയ പാർട്ടിയിലൂടെയാണ്​ ഇവർ മത്സരിക്കുക. കസേരയായിരിക്കും ഇവരുടെ തെരഞ്ഞെടുപ്പ്​ ചിഹ്​നം. 

ഹാഫിസ്​ സഇൗദ്​ മത്സരിക്കുമെന്നായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്​. ജമാ അത്ത്​ ഉദ്ദഅ്​വ നേതക്കളേക്കാൾ മറ്റ്​ രാഷ്​ട്രീയ പാർട്ടികളിൽ നിന്ന്​ എം.എം.എല്ലിലേക്ക്​ വരുന്നവരേയും പാർട്ടിയിലേക്കു വരുന്ന വിദ്യാസമ്പന്നരായ യുവാക്കളേയും​ എ.എ.ടിയുടെ ടിക്കറ്റിൽ മത്സരിപ്പിക്കുമെന്ന്​ എം.എം.എൽ വക്താവ്​ അഹമ്മദ്​ നദീം പറഞ്ഞു.

Tags:    
News Summary - Hafiz Saeed not to contest Pakistan polls-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.