ഇസ്ലമാബാദ്: ഹിന്ദു മാരേജ് ബില്ലിന് പാകിസ്താൻ പ്രസിഡൻറ് മംനൂൻ ഹുസൈൻ അംഗീകാരം നൽകി. ഇതോടെ ഹിന്ദു മാരേജ് ബിൽ പാക്സിതാനിൽ നിയമമായി . ഹിന്ദു മാരേജ് ആക്ട് യാഥാർഥ്യമായതോടെ ഹിന്ദു സ്ത്രീകൾക്ക് വിവാഹത്തിെൻറ ഒൗദ്യോഗിക രേഖ ലഭിക്കും. ഇതിനൊടപ്പം ഹിന്ദു കുടുംബങ്ങളുടെ അവകാശങ്ങൾക്കും പ്രാധാന്യം നൽകുന്നതാണ് നിയമം.
2015 സെപ്തംബർ 26ന് ബില്ലിന് പാകിസ്താൻ നാഷണൽ കൗൺസിൽ അംഗീകാരം നൽകിയിരുന്നു. ഇൗ വർഷം ഫെബ്രുവരിയിൽ സെനറ്റിെൻറയും അംഗീകാരം ബില്ലിന് ലഭിച്ചിരുന്നു.
പാകിസ്താനിലെ ന്യൂനപക്ഷങ്ങൾക്ക് തുല്യ അവകാശങ്ങൾ നൽകാൻ സർക്കാർ പ്രതിജ്ഞബദ്ധമാണെന്ന് പ്രധാനമന്ത്രി നവാസ് ശരീഫ് ബില്ലിനെ കുറിച്ച് പറഞ്ഞു. എല്ലാ സമൂഹങ്ങളെയും പോലെ അവരും രാജ്യസ്നേഹമുള്ളവരാണെന്നും അവർക്ക് തുല്യഅവകാശങ്ങൾ നൽകുക എന്നത് പാക് സർക്കാറിെൻറ കടമയാണെന്നും ശരീഫ് കൂട്ടിച്ചേർത്തു.
വിവാഹത്തിെൻറ രജിസ്ട്രേഷൻ, വിവാഹ മോചനം, പുനർ വിവാഹം എന്നീ കാര്യങ്ങളിൽ കൃത്യമായ നിർവചനങ്ങൾ നൽകുന്നതാണ്പുതിയ നിയമം. വിവാഹത്തിനുള്ള പ്രായം സത്രീകൾക്കും പുരഷൻമാർക്കും 18 വയസാണെന്നും നിയമത്തിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.