േഹാങ്കോങ്: പസഫിക് ദ്വീപായ സായ്പാനിലേക്ക് യാത്രക്കെത്തിയ ജാപ്പനീസ് വനിതക്ക് ഹോങ്കോങ് വിമാന കമ്പനി ഗർഭ പരിശോധന നടത്തിയ സംഭവം വിവാദമായി. മിദോരി നിഷിദ എന ്ന 25കാരിയെയാണ് വിമാനത്താവളത്തിലെ ശുചിമുറിയിൽ ഗർഭ പരിശോധനക്ക് വിധേയമാക്കിയ ത്.
കുട്ടികൾക്ക് അമേരിക്കൻ പൗരത്വം ലഭിക്കാൻ നിരവധി ഗർഭിണികൾ ഈ ദ്വീപിലേക്ക് പോകുന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയതെന്ന് വിമാന കമ്പനി അധികൃതർ പറയുന്നു. ചെക് ഇൻ സമയത്ത് വിമാന കമ്പനി ജീവനക്കാർ നൽകിയ ചോദ്യാവലിയിൽ ഗർഭിണിയല്ലെന്ന് വ്യക്തമാക്കിയിട്ടും ഗർഭിണിയാണെന്ന സംശയത്താൽ പരിശോധനക്ക് വിധേയയാക്കുകയായിരുന്നു.
20 വർഷത്തിലധികമായി സയ്പാനിൽ കഴിയുന്ന കുടുംബത്തെ കാണാനാണ് ജാപ്പനീസ് യുവതി യാത്ര തിരിച്ചത്. യുവതിയോട് ഖേദം പ്രകടിപ്പിച്ചതായും ഇത്തരം നടപടികൾ റദ്ദാക്കിയതായും വിമാന കമ്പനി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.