നാടുകടത്തിയ ആക്ടിവിസ്റ്റുകള്‍ക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഹോങ്കോങ്

ബെയ്ജിങ്: നാടുകടത്തപ്പെട്ട ജനാധിപത്യ പ്രക്ഷോഭകര്‍ക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഹോങ്കോങ്. ദേശ സുരക്ഷാ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് വിദേശത്തു കഴിയുന്ന ആറ് ആക്ടിവിസ്റ്റുകള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ഹോങ്കോങ് പൊലീസിന്റെ ഉത്തരവ് ചൈനീസ് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജീവപര്യന്തം തടവ് ലഭിക്കുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒരു അമേരിക്കന്‍ പൗരനും ഈ പട്ടികയിലുണ്ട്.

എന്നാല്‍, വിഷയത്തില്‍ പ്രതികരിക്കാന്‍ ഹോങ്കോങ് പൊലീസ് തയാറായിട്ടില്ല. ഹോങ്കോങ്ങില്‍ ഇല്ലാത്ത ആക്ടിവിസ്റ്റുകളെയും പിടികൂടാന്‍ ആദ്യമായി നിയമം ഉപയോഗപ്പെടുത്തിയിരിക്കുകയാണ് എന്നാണ് ഇതുസംബന്ധിച്ച വിലയിരുത്തല്‍.

അര്‍ധ പരമാധികാര നഗരമായ ഹോങ്കോങ്ങില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കായി നടപ്പാക്കിയതാണ് പ്രസ്തുത നിയമം. ഇത് ഹോങ്കോങ്ങിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ പരമിതപ്പെടുത്തുന്നുവെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വിമര്‍ശനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.