സോള്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റായിരുന്ന പാര്‍ക് ഗ്യൂന്‍ ഹൈയുടെ ഇംപീച്ച്മെന്‍റ് വിചാരണ തുടങ്ങി. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പടച്ചുണ്ടാക്കിയതാണ് ആരോപണങ്ങളെന്നും കുറ്റം ചെയ്തുവെന്നതിന് തെളിവില്ലെന്നും ഭരണഘടന കോടതിയില്‍ നടന്ന വിചാരണക്കിടെ പാര്‍ക്കിന്‍െറ അഭിഭാഷകന്‍ വാദിച്ചു. പാര്‍ക്കിന്‍െറ അസാന്നിധ്യത്തിലായിരുന്നു കോടതിയില്‍ വിചാരണ നടന്നത്. ഒമ്പതു ജഡ്ജിമാരടങ്ങിയ പാനല്‍ കോടതിയില്‍ ഹാജരാവാന്‍ പാര്‍ക്കില്‍ സമ്മര്‍ദവും ചെലുത്തിയില്ല. തന്നെ ചോദ്യം ചെയ്യാനായി സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ക്ക് പാര്‍ക് അനുമതി നല്‍കിയിരുന്നില്ല. വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി ആറുമാസത്തിനകം പാര്‍ക്കിന്‍െറ വിധി നിര്‍ണയിക്കും. സുഹൃത്തിന് അഴിമതി നടത്താന്‍ കൂട്ടുനിന്നുവെന്നതാണ് പാര്‍ക്കിനെതിരായ ആരോപണം. തനിക്കെതിരായ കുറ്റം ആദ്യം നിഷേധിച്ച പാര്‍ക് പിന്നീട് മാപ്പുപറഞ്ഞിരുന്നു. പാര്‍ക്കിന്‍െറ ബാല്യകാല സുഹൃത്തായ ചോയ് സൂന്‍ സില്ലിനെതിരെ അധികാരം ദുര്‍വിനിയോഗം ചെയ്തതിനും പണം വെട്ടിച്ചതിനുമാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.