ഇസ്ലാമാബാദ്: റമദാനിൽ നോെമ്പടുക്കാതെ ഭക്ഷണം കഴിക്കുന്നവരെ ജയിലിലടക്കണമെന്ന ഒാർഡിനൻസിനെതിരെ കടുത്ത വിമർശനവുമായി മുൻ പാക് പ്രധാനമന്ത്രി ബേനസീർ ഭുേട്ടായുടെ മകൾ ബഖ്താവർ. മലാല യൂസുഫ് സായിയെ കൊല്ലാൻ ശ്രമിച്ചവരെയോ തീവ്രവാദികളെയോ ആരും ശിക്ഷിക്കുന്നില്ല. എന്നാൽ, റമദാനിൽ വെള്ളം കുടിക്കുന്നവരെ ജയിലിലേക്കു കൊണ്ടുപോകും. തീവ്രവാദികളെ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കുേമ്പാൾ നിരപരാധികളെ ശിക്ഷിക്കുന്ന ഇത്തരത്തിലുള്ള സമീപനങ്ങൾ കാടത്തമാണെന്ന് അവർ ആരോപിച്ചു.
റമദാനിൽ വ്രതമനുഷ്ഠിക്കണമെന്നത് ഇസ്ലാമിക നിയമമാണ്. എന്നാൽ, ഭക്ഷണം കഴിക്കുന്നതിെൻറ പേരിൽ ഒരാളെ ജയിലിലടക്കുന്നത് ഇസ്ലാമിെൻറ രീതിയല്ലെന്നും അവർ ട്വീറ്റ് ചെയ്തു.
റമദാനിൽ പരസ്യമായി ഭക്ഷണം കഴിക്കുന്നവർക്ക് മൂന്നുമാസത്തെ ജയിൽശിക്ഷ നൽകണമെന്ന് ശിപാർശെചയ്യുന്ന ഒാർഡിനൻസിനെതിരെയാണ് ബഖ്താവർ രംഗത്തുവന്നത്. 1981ൽ സിയാഉൽ ഹഖിെൻറ കാലത്താണ് ഒാർഡിനൻസ് കൊണ്ടുവന്നത്. ഇൗ വാരാദ്യം 1981ലെ ഒാർഡിനൻസിൽ റമദാനിൽ പരസ്യമായി ഭക്ഷണം കഴിക്കുന്നവർക്കും പുകവലിക്കുന്നവർക്കും 500 രൂപ പിഴയടക്കണമെന്നതുൾപ്പെടെ കൂട്ടിച്ചേർത്ത് സെനറ്റ് ഭേദഗതി വരുത്തിയിരുന്നു.
നിയമം ലംഘിക്കുന്ന ഹോട്ടലുകൾ 25,000 രൂപ പിഴയടക്കണമെന്നും നിർദേശമുണ്ട്. ടി.വി ചാനലുകളും തിയറ്ററുകളും നിയമലംഘനം നടത്തിയാൽ അഞ്ചുലക്ഷം രൂപ പിഴയടക്കേണ്ടിവരും. ബേനസീറിെൻറ മൂന്നു മക്കളിലൊരാളാണ് ബഖ്താവർ. സഹോദരൻ ബിലാവൽ ഭുേട്ടാ പാകിസ്താൻ പീപ്ൾസ് പാർട്ടി ചെയർമാനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.