ന്യൂയോർക്: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിനെ പിന്തുണച്ച് എഴുത്തുകാരൻ സൽമാൻ റുഷ്ദി. രാജ്യത്തെ ഏകാധിപത്യത്തിലേക്ക് വലിച്ചിഴക്കുന്ന ഡോണൾഡ് ട്രംപിനെ തടയാൻ അവർക്ക് കഴിയുമെന്ന് റുഷ്ദി പറഞ്ഞു. കമല ഹാരിസിന്റെ പ്രചാരണ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ-അമേരിക്കക്കാരായ എഴുത്തുകാർ, നയതന്ത്ര വിദഗ്ധർ, സംരംഭകർ, പ്രവാസി സംഘടന നേതാക്കൾ എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്. യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു ഇന്ത്യക്കാരി മത്സരിക്കുന്നതിൽ സന്തോഷമുണ്ട്. എന്റെ ഭാര്യ ആഫ്രിക്കൻ-അമേരിക്കൻ ആണ്. കറുത്ത വർഗക്കാരിയും ഇന്ത്യക്കാരിയുമായ വനിത മത്സരിക്കുന്നത് ഞങ്ങൾ ഇഷ്ടപ്പെടുന്നുവെന്നും റുഷ്ദി പറഞ്ഞു.
കമല ഹാരിസ് സ്ഥാനാർഥിയായതോടെ ചർച്ച ആകെ മാറിയിരിക്കുകയാണ്. വളരെ സന്തോഷവും ശുഭാപ്തിവിശ്വാസവും നിറഞ്ഞ, തുറന്ന ചിന്താഗതിയുള്ള പോസിറ്റിവായ മാറ്റമാണത്. ഒരു കുലീന ഗുണവുമില്ലാത്ത പൊള്ളയായ ട്രംപ് ഈ രാജ്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുകയാണ്. അത് സംഭവിക്കാൻ പാടില്ല -റുഷ്ദി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.