സാക്കിർ നായിക്കിനെ കൈമാറാൻ മോദി ആവശ്യപ്പെട്ടിട്ടില്ല -മലേഷ്യൻ പ്രധാനമന്ത്രി

ക്വാലാലംപൂർ: ഇസ്​ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കിനെ കൈമാറാൻ ഇന്ത്യൻ പ്രധാനമന്ത്രി മലേഷ്യയോട് ആവശ്യപ്പെട് ടുവെന്ന വാദം തള്ളി മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ്.

പല രാജ്യങ്ങളും സാക്കിർ നായികിനെ ആഗ്രഹിക്കുന്നി ല്ല. ഞാൻ പ്രധാനമന്ത്രി മോദിയെ കണ്ടു. എന്നാൽ അദ്ദേഹം എന്നോട് സാക്കിർനായിക്കിനെ ആവശ്യപ്പെട്ടിട്ടില്ല. ഇയാൾ ഇന്ത്യയെ ബുദ്ധിമുട്ടിക്കുന്നവനാകാം- പ്രാദേശിക മാധ്യമങ്ങളോട് മഹാതിർ മുഹമ്മദ് പറഞ്ഞു. അദ്ദേഹത്തിന് പോകാൻ കഴിയുന്ന എന്തെങ്കിലും സ്ഥലം കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോൾ ആരും അദ്ദേഹത്തെ സ്വീകരിക്കാൻ ആഗ്രഹിക്കുന്നില്ല, -മഹാതിർ മുഹമ്മദ് വ്യക്തമാക്കി.

സാക്കിർ നായിക്കിനെ ഇന്ത്യക്ക് കൈമാറുന്ന വിഷയം പ്രധാനമന്ത്രി മോദി മഹാതിറുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് തെറ്റാണെന്നാണ് മലേഷ്യ ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത്.

സാക്കിർ നായിക്കിനെ തിരിച്ചയക്കാൻ മലേഷ്യൻ സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും പരസ്യ പ്രസംഗങ്ങളിൽ നിന്ന് അദ്ദേഹത്തെ വിലക്കിയിരുന്നു. മലേഷ്യയിലെ ഹിന്ദുക്കൾ മോദിയോട് കൂടുതൽ വിശ്വസ്തരാണെന്ന അഭിപ്രായമാണ് സാക്കിർ നായിക്കിന് വിനയായത്.


Tags:    
News Summary - India didn't ask for Zakir Naik: Malaysian PM says fortnight after meeting PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.