കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവിൽ ഇന്ത്യൻ എംബസി യോഗ ക്യാമ്പ് സംഘടിപ്പിച്ചു. മുക്തിനാഥ് ക്ഷേത്രത്തിലാണ് ക്യാമ്പ് നടന്നത്. സന്യാസിമാരും നേപ്പാളിലെ സാധാരണക്കാരും ചേർന്ന് സമുദ്ര നിരപ്പിൽ നിന്ന് 12500 അടി ഉയരത്തിൽ നിന്ന് യോഗ അഭ്യസിച്ചുകൊണ്ടാണ് നാലാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചത്.
ശനിയാഴ്ച വിക്ടോറിയയിലെ പാലസ് ഡെസ് സ്പോർട്സ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് സെയ്െച്ചലസിലെ ഇന്ത്യൻ ൈഹകമീഷണറും യോഗ ദിനം ആഘോഷിച്ചു. നാലാമത് അന്താരാഷ്ട്ര യോഗ ദിനം എന്നെന്നും ഒാർമ്മിക്കുന്ന വിധമാക്കി മാറ്റണമെന്ന് 43ാമത് മൻ കി ബാത്തിൽ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തോട് അഭ്യർഥിച്ചിരുന്നു.
ജൂൺ 21നാണ് അന്താരാഷ്ട്ര യോഗ ദിനം. ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ അഭ്യാസമാണ് യോഗ.െഎക്യരാഷ്ട്ര സംഘടന പൊതുസഭയാണ് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.