ജകാർത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനം ജകാർത്തയിൽനിന്ന് മാറ്റാൻ തീരുമാനമായി. ആസൂ ത്രണ വകുപ്പ് മന്ത്രി ബംബാങ് ബ്രോദ്ജോനെഗോരോയാണ് ഇക്കാര്യം അറിയിച്ചത്. എവിടേ ക്കാണ് മാറ്റുന്നതെന്ന് ഔദ്യോഗികമായി പറഞ്ഞില്ലെങ്കിലും ബോർണിയോ ദ്വീപിലെ പാലങ് കരായ നഗരത്തെയാണ് പരിഗണിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒരുകോടിയിലേറെ ജനസംഖ്യയുള്ള ജകാർത്ത ലോകത്തെ തന്നെ ഗതാഗതകുരുക്കേറിയ നഗരങ്ങളിലൊന്നാണ്. വാഹനത്തിരക്കേറിയ നഗരത്തിലൂടെ മന്ത്രിമാർ കനത്ത സുരക്ഷ സന്നാഹത്തിെൻറ അകമ്പടിയിലാണ് സഞ്ചരിക്കുന്നത്. തലസ്ഥാനത്തെ ഗതാഗത കുരുക്ക് രാജ്യത്തിെൻറ സമ്പദ്ഘടനയിൽ പ്രതിവർഷം 680 കോടി ഡോളറിെൻറ ബാധ്യത ഉണ്ടാക്കുന്നുെവന്ന് മന്ത്രി ബ്രോദ്ജോനെഗോരോ പറഞ്ഞു.
അതിവേഗം മുങ്ങുന്ന ലോക നഗരങ്ങളിൽ മുൻനിരയിലുമാണ് ജകാർത്ത. 2050ഒാടെ നഗരത്തിെൻറ നല്ലൊരുഭാഗം വെള്ളത്തിനടിയിലാകുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. പ്രതിവർഷം 1.15 സെൻറിമീറ്റർ നിരക്കിലാണ് നഗരം മുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.