ജക്കാർത്ത: കോവിഡിന്‍റെ പശ്ചാത്തലത്തിൽ റമദാനിൽ യാത്രാ നിരോധനം നടപ്പാക്കാൻ 1,75,000 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ച ് ഇന്തോനേഷ്യൻ സർക്കാർ. ദേശീയ പൊലീസ് വക്താവ് ഹൈക്കമ്മീഷണർ അസെപ് ആദി സപുത്രയാണ് ഇക്കാര്യമറിയിച്ചത്.
സൈനികർ, പൊലീസ്, പൊതുനിയമ ഉദ്യോഗസ്ഥർ എന്നിവരാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘത്തിലുള്ളത്. ഏപ്രിൽ 24 മുതൽ മെയ് 31 വരെയാണ് യാത്രാ വിലക്ക് നടപ്പാക്കുക.
വിലക്ക് ലംഘിക്കുന്നവരെ കണ്ടെത്താനായി ജക്കാർത്ത നഗര പരിധിയിൽ 19 ചെക്ക് പോയിന്‍റുകൾ സ്ഥാപിക്കും. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജക്കാർത്തയെ റെഡ് സോണിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇന്തോനേഷ്യയിൽ 7,775 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 647 പേർ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.