ജകാർത്ത: ഇന്തോനേഷ്യയെ വിഴുങ്ങിയ സൂനാമിയിലും ഭൂചലനത്തിലും മരിച്ചവരുടെ എണ്ണം 1234 ആയി. ദുരന്തബാധിത മേഖലകളിൽ തിരച്ചിൽ തുടരുകയാണ്. മരണസംഖ്യ കൂടാനാണ് സാധ്യതയെന്ന് ദേശീയ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. രണ്ടുലക്ഷം ആളുകൾ ഭവനരഹിതരായി. ഇവർ അടിയന്തരസഹായം തേടുകയാണ്.
കുടിവെള്ളവും ഭക്ഷണവും ഇല്ലാതെ പ്രതിസന്ധിയിലാണ് ജനങ്ങൾ. സഹായവുമായി രണ്ട് ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ ഇന്തോനേഷ്യയിലെത്തും. അതേസമയം, തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ആരെങ്കിലും ജീവനോടെ കുടിങ്ങിക്കിടക്കുന്നുണ്ടോയെന്ന ഭീതിയും നിലനിൽക്കുന്നുണ്ട്. ആയിരങ്ങൾ മേഖലയിൽനിന്ന് പലായനം ചെയ്യുകയാണ്.
രക്ഷാപ്രവർത്തനത്തിനായി സൈനിക വിമാനങ്ങളും കപ്പലുകളും രംഗത്തുണ്ട്. തിങ്കളാഴ്ച പ്രസിഡൻറ് ജോകോ വിദോദോ അന്താരാഷ്ട്ര സഹായത്തിനായി അഭ്യർഥിച്ചിരുന്നു. യു.എസ്, ചൈന തുടങ്ങി 10 രാജ്യങ്ങളും യൂറോപ്യൻ യൂനിയനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. 3,60,000 ഡോളർ ഇന്തോനേഷ്യക്കു നൽകിയതായി ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്േകാട് മോറിസൺ അറിയിച്ചു.
ജുനൂഗ് ചര്‍ച്ച് പരിശീലന കേന്ദ്രത്തില്‍നിന്ന് കാണാതായ 86 കുട്ടികളില്‍ 34 പേരുടെ മൃതദേഹം തകര്‍ന്ന പള്ളിക്കടിയില്നിന്ന് കണ്ടെടുത്തതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവർ ബൈബിൾ വിദ്യാർഥികളാണ്. എന്നാല്‍, 52 കുട്ടികളെക്കുറിച്ച് ഒരു വിവരവുമില്ല.
സിജി ബിരോമാരു ജില്ലയിലെ ചർച്ചിലായിരുന്നു ബൈബിൾ പരിശീലനം. ചളിയിലൂടെ ഒന്നര മണിക്കൂറോളം ഇവരുടെ മൃതദേഹങ്ങൾ വഹിച്ചു നടക്കുക എന്നത് അതീവ ദുഷ്കരമായിരുന്നുവെന്ന് റെഡ്ക്രോസ് വക്താക്കൾ പറഞ്ഞു. ഹോട്ടല്‍ റോവ റോവ തകര്‍ന്നുവീഴുമ്പോള്‍ 50 പേരാണ് ഉള്ളിലുണ്ടായിരുന്നത്.
ഇതില്‍ 12 പേരെ പുറത്തെടുത്തെങ്കിലും മൂന്നുപേര്‍ക്ക് മാത്രമേ രക്ഷിക്കാനായുള്ളൂ. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ കരുതുന്നത്.
Masyarakat mengambil sendiri BBM di SPBU dengan menggunakan jerigen dan botol. Kondisi pompa SPBU banyak rusak terkena gempa dan tsunami di Kota Palu. Pertamina terus mengirim pasokan BBM dengan dikawal Polri. Perlu perbaikan darurat SPBU. pic.twitter.com/v1KvlfpMtT
— Sutopo Purwo Nugroho (@Sutopo_PN) October 2, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.