ജകാർത്ത: ഇന്തോനേഷ്യക്ക് ഇനിയും കാരണം ഉറപ്പിക്കാനാകാത്ത സൂനാമിയിൽ മരിച്ചവരുട െ എണ്ണം 373. ശനിയാഴ്ച രാത്രി ഒമ്പതിനു ശേഷമുണ്ടായ കൂറ്റൻ സൂനാമിത്തിരകളാണ് സുമാത്ര, ജാ വ ദ്വീപുകളെ മുക്കിയത്. 1,459 പേർക്ക് പരിക്കേറ്റു. 611 വീടുകൾ, 69 ഹോട്ടലുകൾ, 60 വ്യാപാര സ്ഥാപ നങ്ങൾ, 420 ബോട്ടുകൾ എന്നിവയും തകർന്നു. പ്രധാന നിരത്തുകൾ തകർന്നതിനാൽ രക്ഷാ പ്രവർത ്തനം ദുഷ്കരമായി തുടരുകയാണ്.
17,000 ദ്വീപുകളുടെ കൂട്ടമായ ഇന്തോനേഷ്യയിൽ ഏറ്റവും ജ നവാസമുള്ള ജാവ, സുമാത്ര ദ്വീപുകളിലാണ് ഇൗ വർഷത്തെ രണ്ടാമത്തെ സൂനാമി ദുരന്തം വിതച് ചത്. രണ്ടു ദ്വീപുകൾക്കിടയിലെ ക്രാക്കത്തോവ അഗ്നിപർവതത്തോട് ചേർന്ന അനക് ക്രാക്കത്തോവ ദ്വീപിൽ അഗ്നിപർവത സ്ഫോടനത്തിനു പിന്നാലെയുണ്ടായ കനത്ത മണ്ണിടിച്ചിലാണ് സൂനാമിക്ക് കാരണമായതെന്ന് കരുതുന്നു. സ്ഫോടനം നടന്ന് അര മണിക്കൂർ തികയും മുമ്പായിരുന്നു സൂനാമിത്തിരകളെത്തിയത്. കൃത്യമായ കാരണം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും അഗ്നിപർവതം ഇപ്പോഴും പുകയുന്നത് വീണ്ടും സൂനാമിക്കിടയാക്കുമെന്ന ആശങ്ക സൃഷ്ടിക്കുന്നതായും അധികൃതർ പറഞ്ഞു.
വൻതോതിൽ പുകയും ചാരവും ഉയരുന്നതായി വിമാനങ്ങൾ പുറത്തുവിട്ട ചിത്രങ്ങൾ വ്യക്തമാക്കുന്നു. വീണ്ടും സ്ഫോടന സാധ്യത മുൻനിർത്തി ആയിരക്കണക്കിന് കുടുംബങ്ങളെ താഴ്ന്ന പ്രദേശങ്ങളിൽനിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ഇന്ത്യൻ മഹാസമുദ്രത്തിൽ പത്തിലേറെ രാജ്യങ്ങളിൽ വൻ ആൾനാശം വിതച്ച് 2004ൽ ഉണ്ടായ സൂനാമിയുടെയും പ്രഭവകേന്ദ്രം ഇന്തോനേഷ്യയായിരുന്നു. ബന്ദ് ആചെ ദ്വീപിൽ മാത്രം 2,25,000 പേരാണ് അന്ന് കൊല്ലപ്പെട്ടത്. അതുകഴിഞ്ഞ്, സൂനാമിയിൽ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെടുന്നത് 2018ലാണ്. രണ്ടു തവണകളിലായി 5,000 പേരാണ് രാജ്യത്ത് ദുരന്തത്തിനിരയായത്.
സദസ്സ് സംഗീതത്തിൽ ലയിച്ചിരിക്കെ കൊലയാളിത്തിരയെത്തി
ജകാർത്ത: കടൽക്കാറ്റിെൻറ ആരവവും കാതടപ്പിക്കുന്ന സംഗീതവും ഒഴുകിനിറഞ്ഞ തീരത്ത് ഒട്ടും പ്രതീക്ഷിക്കാത്ത അതിഥിയായിട്ടായിരുന്നു സൂനാമിത്തിരയെത്തിയത്. സംഗീതത്തിനൊത്ത് ആർത്തുവിളിച്ച ആൾക്കൂട്ടം പൊടുന്നനെ ജീവനുവേണ്ടി നിലവിളിക്കുന്നവരായി.
ഉച്ചസ്ഥായിയിൽ സംഗീതം കൊഴുപ്പിച്ചവർ വേദിയിൽ നിലവിട്ടുവീണ് മരണം മുന്നിൽക്കണ്ടു. വേദി മാത്രമല്ല, സദസ്സും ഇരമ്പിയെത്തിയ തിരമാലക്കൊപ്പം ദൂരേക്ക് ഒലിച്ചുപോയി. പുതുവത്സരാഘോഷത്തിെൻറ ഭാഗമായി ഇന്തോനേഷ്യയിലെ താൻജുങ് ലെസുങ്ങിൽ സ്വകാര്യ ബീച്ച് റിസോർട്ടിൽ പി.എൽ.എൻ എന്ന വൈദ്യുതി കമ്പനി ജീവനക്കാർക്കായി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സൂനാമിയെത്തിയത്.
സെവൻറീൻ എന്ന പ്രാദേശിക ട്രൂപ്പായിരുന്നു വേദിയിൽ. ട്രൂപ്പിെൻറ ഗിത്താർ വാദകൻ, ബാസ് െപ്ലയർ, റോഡ് മാനേജർ എന്നിവരുൾപ്പെടെ 29 പേർ മരണത്തിനു കീഴടങ്ങി. ഏറെയും വൈദ്യുതി കമ്പനി ജീവനക്കാരും അവരുടെ ബന്ധുക്കളും. പ്രധാന അവതാരകനായിരുന റീഫിയാൻ ഫയർസ്യയുടെ ഭാര്യയുൾപ്പെടെ 13 പേരെ കാണാതായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.