തെഹ്റാൻ: യുറേനിയം സമ്പുഷ്ടീകരണത്തിൽ 2015ലെ ആണവകരാറിെൻറ പരിധി ലംഘിക്കാനുള്ള ത ീരുമാനത്തിലുറച്ച് ഇറാൻ. കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറിയ യു.എസ്, ഇറാെൻറ എണ്ണ, ബാങ്കിങ് മേഖലകളിൽ ഉപരോധം പുനഃസ്ഥാപിച്ച നടപടിയിൽ പ്രതിഷേധിച്ചാണ് തീരു മാനം. യു.എസ് ഉപരോധം ഇറാെൻറ സമ്പദ്വ്യവസ്ഥയെ വൻതകർച്ചയിലേക്കാണ് എത്തിച്ച ത്. എണ്ണകയറ്റുമതി ഗണ്യമായി കുറഞ്ഞതാണ് തിരിച്ചടിയായത്.
യുറേനിയം സമ്പുഷ്ടീക രണത്തിെൻറ തോത് ഉയർത്തുന്നതിനുള്ള സാങ്കേതിക നടപടികൾ പൂർത്തിയായതായി ഇറാൻ ആണവ ഏജൻസി അറിയിച്ചു. വൈദ്യുതി ആവശ്യത്തിനായി യുറേനിയം സമ്പുഷ്ടീകരണം പരിധിയായ 3.67 ശതമാനത്തിനിന്ന് അഞ്ചു ശതമാനമായി വർധിപ്പിക്കുകയാണ് ലക്ഷ്യം. അതേസമയം, ഇത് ആണവായുധ നിർമാണത്തിനാണെന്ന റിപ്പോർട്ടുകൾ ഇറാൻ തള്ളിക്കളഞ്ഞു. വ്യവസ്ഥകൾ പാലിക്കാനാണ് ഇറാൻ താൽപര്യപ്പെടുന്നതെന്നും എന്നാൽ ആണവ കരാർ സംരക്ഷിക്കുന്നതിൽ യൂറോപ്യൻ രാജ്യങ്ങൾ പരാജയപ്പെട്ടതായും ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി മാധ്യമങ്ങളോട് പറഞ്ഞു.
കരാറിൽനിന്ന് യു.എസ് പിന്മാറ്റം പ്രഖ്യാപിച്ചതോടെ ഉചിതമായ നടപടികൾ സ്വീകരിക്കാൻ ചൈന, ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾക്ക് ഇറാൻ 60 ദിവസത്തെ സമയം അനുവദിച്ചിരുന്നു.
ഇക്കഴിഞ്ഞ മേയിൽതന്നെ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. അതിനിടെ ഇറാെൻറ നീക്കം ജാഗ്രതയോടെയാണ് കാണുന്നതെന്ന് യു.എൻ ആണവോർജ ഏജൻസി പ്രതികരിച്ചു.
ഇറാനുമേൽ ഉപരോധം ചുമത്തണം –ഇസ്രായേൽ
ജറൂസലം: 2015ലെ ആണവകരാർ വ്യവസ്ഥകൾ ലംഘിച്ച് യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിച്ച ഇറാനെതിരെ വൻ ശക്തികൾ ഉപരോധം ചുമത്തണമെന്ന് ഇസ്രായേൽ.
ആണവ ബോംബുകൾ നിർമിക്കുക എന്ന ഒറ്റലക്ഷ്യമാണ് ഇറാെൻറ യുറേനിയം സമ്പുഷ്ടീകരണത്തിെൻറ പിന്നിലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആരോപിച്ചു. ഇറാനെ ബദ്ധശത്രുവായാണ് ഇസ്രായേൽ കണക്കാക്കുന്നത്. പശ്ചിമേഷ്യൻ മേഖലയിലെ ഇറാെൻറ ഇടപെടൽ ഇസ്രായേലിെൻറ ഉറക്കംകെടുത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.