ബൈറൂത്: അവസാന സിറിയൻ ഗ്രാമവും െഎ.എസ് പിടിച്ചെടുത്തതോടെ ഭീകരസംഘടനയുടെ തലവൻ അബൂബക്കർ ബഗ്ദാദിയെ കുറിച്ചുള്ള വാർത്തകൾക്ക് വീണ്ടും ജീവൻ വെക്കുന്നു. ബഗ്ദാദി കൊല്ലപ്പെട്ടെന്നു റഷ്യ അവകാശപ്പെടുേമ്പാൾ ഇല്ലെന്നാണു യു.എസ് വാദം. അതിനിടെ അൽബു കമാൽ നഗരം പിടിച്ചെടുക്കുേമ്പാൾ ബഗ്ദാദി നഗരത്തിലുണ്ടായിരുന്നുവെന്ന് ഹിസ്ബുല്ലയുടെ മാധ്യമവിഭാഗം റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അവർ പുറത്തുവിട്ടിട്ടില്ല.
ഭീകരവിരുദ്ധ പോരാട്ടത്തിെൻറ ഭാഗമായി മാസങ്ങൾക്കുമുമ്പ് ബഗ്ദാദിയെ വധിച്ചെന്ന് റഷ്യ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇൻറലിജൻസ് വിഭാഗത്തിനു ലഭിച്ച വിവരമനുസരിച്ച് അൽ ബഗ്ദാദി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണു യു.എസ് വിശദീകരണം. ബഗ്ദാദിയുടെ സംഭാഷണമടങ്ങിയ ഒാഡിയോ സെപ്റ്റംബറിൽ ഐ.എസ് പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.