തെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പ്രസിഡൻറ് റുവെൻ റിവ്‌ലിനും വധഭീഷണി ഉയർത്തിയ രണ്ട് ഇസ്രായേൽ സ്വദേശികൾ പിടിയിൽ. കലാൻസാവെ, ഹദേര നിവാസികളാണ് അറസ്റ്റിലായത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു.
പ്രസിഡൻറ് റിവ്‌ലിനെതിരെ ഭീഷണി മുഴക്കിയതിനാണ് കലാൻസാവെ സ്വദേശിയെ അറസ്റ്റുചെയ്തത്. ഇസ്രായേൽ പൗരത്വം ലഭിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ഇയാൾ പ്രസിഡൻറിന് ഫേസ്ബുക് വഴി നിരവധി സന്ദേശങ്ങൾ അയച്ചിരുന്നുവത്രെ. ഇതിന് മറുപടി ലഭിക്കാത്തതിൽ ക്ഷുഭിതനയാണ് ഭീഷണി മുഴക്കിയത്.
“നിങ്ങൾ വംശീയവാദികളും കൊലപാതകികളുമാണ്. എനിക്ക് ചെയ്യാൻ കഴിയുന്നതെന്താണെന്ന് രാജ്യത്തെ മുഴുവൻ കാണിക്കും. പ്രസിഡൻറ് ഇതിന് രക്തം നൽകണ്ടേി വരും. എനിക്ക് ക്ഷമകെട്ടു. ചെയ്യാൻ കഴിയുന്നത് നിങ്ങൾ ഉടൻ കാണും. നായയെപ്പോലെ ജീവിക്കുന്നതിനേക്കാൾ നല്ലത് രക്തസാക്ഷിയായി മരിക്കുന്നതാണ്’’ എന്നായിരുന്നു സന്ദേശം.
ഫേസ്ബുക്കിലൂടെ നെതന്യാഹുവിനെ വധഭീഷണി ഉയർത്തിയതിനാണ് ഹദേര സ്വദേശിയെ പിടികൂടിയത്. നെതന്യാഹുവിനെ വധിക്കാൻ പ്രേരിപ്പിച്ചുെവന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം.
“നിങ്ങൾ ബെഞ്ചമിൻ നെതന്യാഹുവിനെ കൊന്നാൽ നിങ്ങൾക്കുപകരം ഞാൻ ജയിൽ ശിക്ഷ അനുഭവിച്ചോളാം. ഞാൻ പറഞ്ഞിട്ടാണ് കൊന്നതെന്ന് പറഞ്ഞാൽ മതി. ഇത് ഏറ്റവും വലിയ ധാർമ്മിക ബാധ്യതയാണ്” എന്നായിരുന്നു ഇയാളുടെ എഫ്.ബി പോസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.