തെൽഅവീവ്: ഇസ്രായേൽ പൗരന്മാർ സർക്കാറിെൻറയും സ്വകാര്യ സ്ഥാപനങ്ങളുടെയും കനത്ത നിരീക്ഷണത്തിലാണെന്ന് എേഡ്വഡ് സ്നോഡൻ. സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഏർപ്പെടുത്തുന്ന നിരീക്ഷണ സംവിധാനങ്ങൾ പൗരന്മാരെ അപകടത്തിലാക്കുമെന്നും ഇതിനെതിരെ മുൻകരുതലെടുക്കണമെന്നും യു.എസ് േദശീയ സുരക്ഷാരഹസ്യങ്ങൾ ചോർത്തി ശ്രദ്ധേയനായ സ്നോഡൻ മുന്നറിയിപ്പ് നൽകി. തെൽഅവീവിൽ നടന്ന പരിപാടിയിൽ വിഡിയോ പ്രസംഗത്തിലാണ് ഇക്കാര്യം സ്നോഡൻ ചൂണ്ടിക്കാണിച്ചത്.
യു.എസിൽ കേസുള്ളതിനാൽ റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ രഹസ്യ സേങ്കതത്തിലാണ് ഇപ്പോൾ ഇദ്ദേഹം കഴിയുന്നത്. ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒ ലോകത്തെ വിവിധ രാജ്യങ്ങളിൽ ചാരപ്രവർത്തനം നടത്തുന്നതായും സ്നോഡൻ കൂട്ടിച്ചേർത്തു. അമേരിക്കൻ രഹസ്യങ്ങൾ ചോർത്തി വെളിപ്പെടുത്തിയ നടപടിയെ പ്രസംഗത്തിൽ ന്യായീകരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.