കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള സംയുക്ത പ്രതിപക്ഷ കക്ഷികളുടെ നീക്കത്തെ മുൻ ശ്രീലങ്കൻ പ്രസിഡൻറ് മഹീന്ദ രാജപക്സ പിന്തുണച്ചു. കാൻഡി ജില്ലയിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇൗ അടുത്ത കാലത്താണ് റനിൽ വിക്രമസിംഗെയിൽനിന്ന് ആഭ്യന്തരവകുപ്പ് എടുത്തുമാറ്റിയത്.
അവിശ്വാസപ്രമേയ നീക്കം അടുത്തയാഴ്ച പാർലമെൻറ് ചേരുമ്പോൾ സ്പീക്കറെ രേഖാമൂലം അറിയിക്കും. കഴിഞ്ഞ മൂന്നുവർഷമായി വിക്രമസിംഗെ കൈക്കൊള്ളുന്ന സാമ്പത്തിക ദുർഭരണത്തെ എതിർത്താണ് അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതെന്നും അദ്ദേഹത്തിെൻറ യുനൈറ്റഡ് നാഷനൽ പാർട്ടിയിലെ ചില അംഗങ്ങളും അവിശ്വാസപ്രമേയത്തെ അനുകൂലിക്കുമെന്നും പ്രതിപക്ഷ കക്ഷികൾ പറയുന്നു.
2015ലും 2016ലും ഉയർന്ന സെൻട്രൽ ബാങ്ക് ബോണ്ട് വിവാദമായിരിക്കും മുഖ്യമായും അവിശ്വാസപ്രമേയത്തിൽ ഉന്നയിക്കുക. കാൻഡി ജില്ലയിൽ പൊട്ടിപ്പുറപ്പെട്ട മുസ്ലിം വിരുദ്ധ കലാപത്തെ ഫലപ്രദമായി കൈകാര്യംചെയ്യാൻ സാധിച്ചില്ലെന്ന കാര്യമുൾപ്പെടെ നിരവധി ആരോപണങ്ങൾ അവിശ്വാസപ്രമേയത്തിൽ വിക്രമസിംഗെ നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.