മനില: സർക്കാറിനെ വിമർശിച്ച കത്തോലിക്ക ബിഷപ്പുമാർ വിഡ്ഢികളും കൊല്ലപ്പെടേണ്ടവരുമാണെന്ന് ഫിലിപ്പീൻസ് പ്രസിഡൻറ് റൊഡ്രിഗോ ദുേതർതെ. ബുധനാഴ്ച കൊട്ടാരത്തിൽ സംസാരിക്കവെയാണ് പ്രസിഡൻറ് പുരോഹിതർക്കെതിരെ തിരിഞ്ഞത്. ദുതേർതെ അധികാരമേറ്റ ശേഷം രാജ്യത്ത് വ്യാപകമായി മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ടവർക്കെതിരെ നടപടി ശക്തമാക്കിയിരുന്നു.
നിരവധിപേർ മരിച്ച ഒാപറേഷനിടെ ചില പുരോഹിതരും കൊല്ലപ്പെട്ടതാണ് സഭയുടെ എതിർപ്പിനിടയാക്കിയത്. താൻ ദൈവ വിശ്വാസിയാണെന്നും എന്നാൽ, ബിഷപ്പുമാരുടെ ദൈവം ബുദ്ധിയില്ലാത്തതാണെന്നും ദുേതർതെ പ്രസംഗത്തിൽ പറയുന്നുണ്ട്. 90 ശതമാനം കത്തോലിക്ക വിശ്വാസികളുള്ള രാജ്യമാണ് ഫിലിപ്പീൻസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.