സൻആ: നാലു ദശാബ്ദമായി യമൻ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് തിങ്കളാഴ്ച വെടിയുണ്ടകളിൽ അവസാനിച്ചത്. പാമ്പുകളുടെ തലയിൽ ചവിട്ടി നൃത്തം ചെയ്യുന്നതുപോലെയാണ് യമനിലെ ഭരണം എന്ന് ഒരിക്കൽ അലി അബ്ദുല്ല സാലിഹ് വിശേഷിപ്പിക്കുകയുണ്ടായി. അറബ് ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യമായ യമനെ ആഭ്യന്തരകലഹത്തിെൻറ പാതയിലെത്തിച്ചത് മുൻ പ്രസിഡൻറ് അബ്ദുല്ല സാലിഹ് ആയിരുന്നു. അതോടെ സമാനതകളില്ലാത്ത മാനുഷിക ദുരന്തഭൂമിയായി ഇൗ ചരിത്രനഗരം.
സാലിഹിെൻറ വധത്തോടെ ആഭ്യന്തരയുദ്ധത്തിെൻറ ഗതി മാറുമെന്നാണ് വിലയിരുത്തൽ. മരണത്തിന് കാരണക്കാരായ ഹൂതികൾക്കെതിരെ നിലവിലെ പ്രസിഡൻറ് അബ്ദുർറബ്ബ് മൻസൂർ ഹാദി തുറന്നയുദ്ധം പ്രഖ്യാപിച്ചിരിക്കയാണ്. ക്രിമിനൽ സംഘങ്ങളിൽ നിന്ന് യമെൻറ െഎക്യം കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം റിയാദിൽ നിന്ന് ആഹ്വാനം ചെയ്തു. സാലിഹിെൻറ കൊലപാതകത്തിലൂടെ ഹൂതികൾ തീവ്രവാദികളാണെന്ന് തെളിഞ്ഞിരിക്കയാണെന്ന് അറബ് ലീഗ് കുറ്റപ്പെടുത്തി. ആഭ്യന്തരയുദ്ധത്തോടെ, 33 വർഷം നീണ്ട അധികാരം മൻസൂർ ഹാദിക്ക് സാലിഹ് കൈമാറി. എന്നാൽ യമൻ തലസ്ഥാനമായ സൻആയുടെ നിയന്ത്രണം ഹൂതി വിമതർ കൈയടക്കിയതോടെ ഹാദിക്ക് സൗദിയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. ഏതാനും വർഷങ്ങളായി ഹൂതികൾക്കൊപ്പം ചേർന്ന് സഖ്യസേനക്കും ഹാദി സർക്കാറിനുമെതിരെ പടനീക്കം നടത്തുകയായിരുന്നു സാലിഹ്. എന്നാൽ അദ്ദേഹം അധികാരം സൻആയിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിച്ചതോടെ ആ സമവാക്യം തകർന്നു. സൗദിയുമായി സഖ്യത്തിലേർപ്പെടാൻ ശ്രമിച്ചത് ഹൂതികളെ പ്രകോപിപ്പിച്ചു. ഏതാനും ആഴ്ചകളായി ഹൂതി മേഖലകളിൽ സഖ്യസേന വ്യോമാക്രമണം നടത്തിയത് സാലിഹിനെ സഹായിക്കാനാണെന്ന് അഭ്യൂഹമുയർന്നിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ച ഹൂതികളുമായുള്ള ബന്ധം വിച്ഛേദിച്ചതായി പരസ്യമായി പ്രഖ്യാപിച്ച സാലിഹ് സൗദിയുമായി ചർച്ചക്ക് തയാറാണെന്നും പറഞ്ഞു. മുൻ സൈനിക ഒാഫിസറായിരുന്ന അബ്ദുല്ല സാലിഹ് 1978ലാണ് അട്ടിമറിയോടെ യമൻ പ്രസിഡൻറായി അധികാരേമറ്റത്. 1990ൽ തെക്കു-വടക്കു മേഖലകൾ െഎക്യപ്പെട്ടതോടെ ഇദ്ദേഹത്തെ യമെൻറ ആദ്യപ്രസിഡൻറായി തെരഞ്ഞെടുത്തു. ഹൂതികളും സൗദിയും തമ്മിലുള്ള ബന്ധം ഏറ്റവും കൂടുതൽ വഷളായ സാഹചര്യമാണിത്. സൗദി മേഖലയിലേക്ക് ഹൂതികൾ ആവർത്തിച്ച് മിസൈൽ ആക്രമണം നടത്തിയതാണ് പ്രകോപനത്തിെൻറ പ്രധാന കാരണം. ഇറാനാണ് ഹൂതികളുടെ ശക്തിസ്രോതസ്സെന്ന് സൗദി ആരോപിക്കുകയും ചെയ്തു. സാലിഹില്ലാതെയും ഹൂതികൾ ശക്തരാണ്. അതാണ് അദ്ദേഹത്തിെൻറ മരണം ആഘോഷിക്കാൻ വിമതസംഘം തയാറായതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.