പ്യോങ്യാങ്: ശീതകാല ഒളിമ്പിക്സിനായി ഉത്തര െകാറിയയിൽനിന്നെത്തിയ പ്രതിനിധി സംഘത്തിന് ഉൗഷ്മള വരവേൽപൊരുക്കിയ ദക്ഷിണ കൊറിയക്ക് പ്രസിഡൻറ് കിം ജോങ് ഉന്നിെൻറ പ്രശംസ. ഇപ്പോൾ തുറന്നിരിക്കുന്ന അനുരഞ്ജനത്തിെൻറ പാതയിൽ മുന്നോട്ടു പോകണമെന്നു കിം ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകാലത്തെ വൈരത്തിെൻറ മഞ്ഞുരുക്കത്തിെൻറ സൂചനയുമായി മൂന്നുദിവസത്തെ സന്ദർശനത്തിെനത്തിയ സംഘം രാജ്യത്ത് മടങ്ങിയെത്തുകയും ചെയ്തു. സന്ദർശനത്തിൽ സംതൃപ്തി രേഖപ്പെടുത്തിയ കിം ദക്ഷിണ കൊറിയയുടെ ആതിഥ്യത്തിന് നന്ദിയും അറിയിച്ചു.കിമ്മിെൻറ സഹോദരി കിം യോ ജോങ് അടങ്ങുന്ന പ്രതിനിധി സംഘത്തെയാണ് ഉത്തര കൊറിയ അയച്ചത്.
സംഘർഷമൊഴിവാക്കാൻ യു.എസ് ഉത്തര െകാറിയയുമായി തുറന്ന ചർച്ച ആഗ്രഹിക്കുന്നതായി ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇൻ കൂടിക്കാഴ്ചക്കിടെ വ്യക്തമാക്കിയിരുന്നു. സന്ദർശനത്തിനൊടുവിൽ മൂണിനെ കിം ഉത്തര കൊറിയയിലേക്ക് ക്ഷണിക്കുകയും ചെയ്തു. തങ്ങൾ മുന്നോട്ടുവെക്കുന്ന ഉപാധികൾ അംഗീകരിക്കാൻ തയാറായാൽ സന്ദർശനം ഉടൻ യാഥാർഥ്യമാകുമെന്ന് മൂൺ മറുപടിയും നൽകി. ചർച്ചകൾ ഫലപ്രാപ്തിയിലെത്തണമെങ്കിൽ ഉത്തര കൊറിയ ആണവ -മിസൈൽ പരീക്ഷണങ്ങൾ അവസാനിപ്പിക്കണമെന്നാണ് യു.എസിെൻറയും ദക്ഷിണ കൊറിയയുടെയും ആവശ്യം.
അതേസമയം, ഉത്തര കൊറിയയുമായുള്ള ബന്ധത്തിൽ ദക്ഷിണ കൊറിയയുടെ നയമല്ല യു.എസിെൻറതെന്ന് ശീതകാല ഒളിമ്പിക്സിെൻറ ഒൗദ്യോഗിക ചടങ്ങുകളിൽനിന്നുതന്നെ വ്യക്തമായതാണ്. ചടങ്ങിൽ കിമ്മിെൻറ സഹോദരിക്കു സമീപമിരുന്ന യു.എസ് വൈസ് പ്രസിഡൻറ് മൈക് പെൻസ് അവരോട് ഒരുവാക്കുപോലുമുരിയാടിയില്ല. മാത്രമല്ല, ഉത്തര കൊറിയൻ പ്രതിനിധികൾക്കൊപ്പമുള്ള അത്താഴവിരുന്ന് ഉപേക്ഷിക്കുകയും ചെയ്തു. നിരന്തര ആണവ -മിസൈൽ പരീക്ഷണങ്ങളിലൂടെ ലോകത്തിെൻറ നെഞ്ചിടിപ്പേറ്റിയ ഉത്തര കൊറിയക്കെതിരെ യു.എൻ ഉപരോധമടക്കമുള്ള കടുത്ത നടപടികൾ സ്വീകരിച്ചപ്പോൾ ദക്ഷിണ കൊറിയയും ശത്രുചേരിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.