ഇസ്ലാമാബാദ്: ഇന്ത്യക്കാരനായ കുൽഭൂഷൺ ജാദവിന് വധശിക്ഷ നൽകാനുള്ള പട്ടാളകോടതിയുടെ തീരുമാനം അന്താരാഷ്ട്രകോടതിയിൽ ന്യായീകരിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് പാകിസ്താൻ.തിങ്കളാഴ്ചയാണ് കേസിൽ അന്താരാഷ്ട്ര കോടതി വാദംകേൾക്കൽ തുടങ്ങുന്നത്.
കോടതിയുടെ നിർേദശങ്ങൾ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രാലയത്തിനും അയച്ചതായി അറ്റോണി ജനറൽ അശ്റഫ് ഒൗസാഫ് ഡോൺ പത്രത്തോട് പറഞ്ഞു. രണ്ടുദിവസം തുടർച്ചയായി യോഗം ചേർന്നാണ് അന്താരാഷ്ട്രകോടതിയിൽ സമർപ്പിക്കാനുള്ള വാദമുഖങ്ങൾ സമാഹരിച്ചത്.
കുൽഭൂഷണ് വധശിക്ഷ വിധിച്ച നടപടി ഹേഗിലെ അന്താരാഷ്ട്രകോടതി സ്റ്റേ ചെയ്തിരുന്നു. അന്താരാഷ്ട്രകോടതിയുടെ അധികാരപരിധി ചൂണ്ടിക്കാട്ടിയാവും പാകിസ്താൻ സ്വയം പ്രതിരോധിക്കുകയെന്ന് അന്താരാഷ്ട്രതലത്തിലെ നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 1999ൽ ഒരു അറ്റ്ലാൻറിക് വിമാനം വെടിവെച്ചിട്ട കേസിൽ, കോമൺവെൽത്ത് രാജ്യങ്ങൾക്കിടയിലുള്ള തർക്കത്തിൽ വാദം കേൾക്കാൻ അന്താരാഷ്ട്രകോടതിക്ക് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി, ഇന്ത്യ വിധി തള്ളിയിരുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞവർഷം മാർച്ചിലാണ് കുൽഭൂഷൺ ജാദവ് പാകിസ്താനിൽ അറസ്റ്റിലായത്. നാവിക ഉദ്യോഗസ്ഥനായിരുന്ന ജാദവിന് സർക്കാറുമായി ബന്ധമില്ലെന്നും അദ്ദേഹത്തെ വിട്ടുതരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ചാരപ്രവൃത്തി, അട്ടിമറിശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പട്ടാളകോടതി കഴിഞ്ഞമാസം വധശിക്ഷ വിധിച്ചു. ജാദവിനെതിരായ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിെൻറ മാതാവ് നൽകിയ അപേക്ഷ ഇന്ത്യ പാകിസ്താന് കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.