ഇസ്ലമാബാദ്: പാകിസ്താനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിെൻറ ദയാഹരജിയിൽ പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ തീരുമാനമെടുക്കും. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുൽഭൂഷെൻറ മാതാവ് അവന്തിക ജാദവ് നൽകിയ ഹരജിയാണ് സൈനിക മേധാവി പരിഗണിക്കുക. പാക് സൈനിക അപ്പീൽ കോടതിയാണ് ദയാഹരജി തള്ളിയതിനെ തുടർന്നാണ് ജൂൺ 22 ന് ജനറൽ ബജ്വക്ക് മുമ്പാകെ ഹരജി ഫയൽ ചെയ്തത്.
സൈനിക മേധാവിയുടെ പരിഗണനയിലുള്ള ഹര്‍ജി അദ്ദേഹം പരിശോധിച്ചശേഷം തീരുമാനമെടുക്കുമെന്ന് പാക് സൈനിക വൃത്തങ്ങൾ അറിയിച്ചു. തെളിവുകളെല്ലാം കുൽഭൂഷണ് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് സൈനിക കോടതി നേരത്തെ ഹരജി തള്ളിയതെന്ന് പാക് സൈനിക വൃത്തങ്ങൾ അറിയിച്ചു.
വധശിക്ഷക്കെതിരെ കുല്‍ഭൂഷണിന് പാക് പ്രസിഡൻറിന് ദയാഹരജി സമര്‍പ്പിക്കാനും അവസരമുണ്ട്.
ബലൂചിസ്താനിൽ നിഗൂഢ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് പാക് സൈനിക കോടതിയാണ് 46കാരനായ ജാദവിനെ വധശിക്ഷക്ക് വിധിച്ചത്. എന്നാൽ ബിസിനസ് ആവശ്യങ്ങൾക്ക് ഇറാനിലായിരുന്ന ജാദവിനെ തട്ടിക്കൊണ്ടുപോയതാണെന്നാണ് ഇന്ത്യയുടെ വാദം. ജാദവിന് അഭിഭാഷക സഹായം ലഭിച്ചില്ലെന്ന ഇന്ത്യയുടെ ആരോപണം കണക്കിലെടുത്ത് അന്താരാഷ്ട്ര നീതി ന്യായ കോടതി ജാദവിെൻറ വധശിക്ഷക്ക് സ്റ്റേ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.