ബസും ട്രക്കും കൂട്ടിയിടിച്ച് 36 മരണം

ബീജിങ്: കിഴക്കൻ ചൈനയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 36 പേർ മരിച്ചു. 36 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. നിറയെ യാത്രക്കാരുമായി വരികയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.

ജിയാങ്സു പ്രവിശയിൽ ശനിയാഴ്ച രാവിലെയാണ് അപകടം. 69 യാത്രക്കാർ ബസിലുണ്ടായിരുന്നു. ബസിന്‍റേത് മൊട്ടയായ ടയറുകളായിരുന്നെന്നും ഇതാണ് അപകടത്തിന് വഴിയൊരുക്കിയതെന്നും അധികൃതർ പറഞ്ഞു.

പരിക്കേറ്റവരിൽ ഒമ്പത് പേരുടെ നില ഗുരുതരമാണ്.

Tags:    
News Summary - At Least 36 Killed In China After Bus Crashes With Truck

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.