ലിബിയയിൽ തന്ത്രപ്രധാന നഗരം സൈന്യം തിരിച്ചുപിടിച്ചു

ട്രിപളി: യു.എൻ പിന്തുണയുള്ള സർക്കാർ ട്രിപളിയിലെ തന്ത്രപ്രധാന നഗരമായ ഖരിയാൻ തിരിച്ചുപിടിച്ചു. ഈ വാർത്ത ഖലീഫ ഹഫ ്​തറി​​െൻറ നേതൃത്വത്തിലുള്ള സൈന്യം ആദ്യം നിഷേധിച്ചിരുന്നു. ഹഫ്​തറി​​െൻറ നേതൃത്വത്തിലുള്ള ലിബിയ നാഷനൽ ആർമിയുടെ(എൽ.എൻ.എ) കീഴിലായിരുന്നു നഗരം.

മൂന്നുമാസമായി ട്രിപളി പിടിച്ചെടുക്കാൻ സർക്കാർ, വിമത സൈന്യങ്ങൾ പോരാട്ടം തുടരുകയാണ്​. ആക്രമണത്തിൽ നിരവധി വിമതസൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്​. 18പേരെ തടവിലാക്കിയതായും സർക്കാർ വക്​താവ്​ മുസ്​തഫ അൽമീജി പറഞ്ഞു. നഗരത്തിനുപുറത്തായിരുന്നു എൽ.എൻ.എയുടെ ഹെലികോപ്​ടർ ആസ്​ഥാനം.

Tags:    
News Summary - libian army strikes -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.