ട്രിപളി: റമദാൻ പ്രമാണിച്ച് ലിബിയയിൽ വെടിനിർത്തലിന് ഐക്യരാഷ്ട്ര സഭയുടെ ആഹ്വാ നം. യു.എൻ പിന്തുണയുള്ള ഔദ്യോഗിക സർക്കാറിൽനിന്ന് തലസ്ഥാനമായ ട്രിപളി പിടിക്കാ നുള്ള ഖലീഫ ഹഫ്താറിെൻറ സൈനിക നീക്കമാണ് രാജ്യത്ത് ഇപ്പോൾ അശാന്തി പടർത്തിയിരിക്കുന്നത്. ഏപ്രിൽ നാലിനാണ് ഹഫ്താർ സംഘം ട്രിപളിക്ക് നേരെ നടപടി ആരംഭിച്ചത്.
ഔദ്യോഗിക സേനയും ഹഫ്താർ സംഘവും ആഴ്ചകളായി പൊരിഞ്ഞ പോരാട്ടത്തിലാണ്. റമദാൻ തിങ്കളാഴ്ച ആരംഭിച്ച പശ്ചാത്തലത്തിലാണ് വെടിനിർത്തലിനുള്ള ആഹ്വാനം. ആദ്യഘട്ടമെന്ന നിലയിൽ ഒരാഴ്ച വെടിനിർത്തലിനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.