ജറുസലേം: മസ്ജിദുൽ അഖ്സയിലെ നിയന്ത്രണങ്ങൾക്കെതിരെ ഫലസ്തീനിൽ പ്രതിഷേധം ശക്തമാവുന്നു. പ്രക്ഷോഭങ്ങൾ കനക്കുന്നതിനിടെ ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നുവെന്ന് പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് അറിയിച്ചു.
വെള്ളിയാഴ്ച ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലാണ് ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കുന്ന വിവരം അബ്ബാസ് അറിയിച്ചത്.ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നു. മസ്ജിദുൽ അഖ്സയിലെ നിയന്ത്രണങ്ങൾ പിൻവലിച്ച് തൽസ്ഥിതി തുടരുന്നത് വരെ യാതൊരു ബന്ധവുമുണ്ടാവില്ലെന്ന് അബ്ബാസ് ടെലിവിഷനിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.
മസ്ജിദുൽ അഖ്സയിലെ നിയന്ത്രണങ്ങൾക്കെതിരായി നടന്ന പ്രക്ഷോഭങ്ങളിൽ മൂന്ന് ഫലസ്തീൻ പൗരൻമാർ വെള്ളിയാഴ്ച കൊല്ലപ്പെട്ടിരുന്നു. ഇസ്രായേൽ പൊലീസ് നടത്തിയ വെടിവെപ്പിലാണ് മരണമുണ്ടായത്. ഇതിന് പിന്നാലെയാണ് ബന്ധം അവസാനിപ്പിക്കാൻ ഫലസ്തീൻ തീരുമാനിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.