മാലെ: മുൻപ്രസിഡൻറ് മുഹമ്മദ് നഷീദിെൻറ 13 വർഷത്തെ ജയിൽ ശിക്ഷ സുപ്രീംകോടതി റദ്ദാക്കി. ഇതുസംബന്ധിച്ച് സർക്കാറിനും പൊലീസിനും ജയിൽ അധികൃതർക്കും നിർദേശങ്ങൾ നൽകാനും കോടതി ഉത്തരവിട്ടു.
രണ്ടുവർഷത്തിലധികമായി തുടരുന്ന പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയെത്തുമെന്ന് നഷീദ് പ്രഖ്യാപിച്ചതിനുപിന്നാലെയാണ് കോടതി വിധി. സെപ്റ്റംബർ 28ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ തോറ്റ യമീൻ അബ്ദുൽ ഖയ്യൂമിെൻറ ഭരണകാലത്താണ് നഷീദ് അടക്കമുള്ളവർ അറസ്റ്റിലാവുകയും തടവ് വിധിക്കപ്പെടുകയും ചെയ്തത്.
എന്നാൽ, തെരഞ്ഞെടുപ്പിൽ നഷീദിെൻറ പാർട്ടി ജയിച്ചതോടെ അദ്ദേഹത്തിെൻറ തിരിച്ചുവരവിന് അരങ്ങൊരുങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.