മാലെ: അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച മാലദ്വീപിൽ പ്രതിപക്ഷ നേതാവിനെയും രണ്ട് സുപ്രീം ജഡ്ജിമാരെയും അറസ്റ്റ് ചെയ്തു. മുൻ പ്രസിഡൻറ് മുഹമ്മദ് നശീദ് അടക്കം തടവിലായ രാഷ്ട്രീയക്കാരെ മോചിപ്പിക്കാനും 12 പാർലെമൻറ് അംഗങ്ങളുടെ വിലക്ക് നീക്കാനുമുള്ള സുപ്രീം കോടതി ഉത്തരവ് ഭരണനേതൃത്തം നേരത്തെ തള്ളിയിരുന്നു. ഇതിന് പിറകെയാണ് അറസ്റ്റ്. ഇന്നലെ രാത്രി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം സൈന്യം സുപ്രീം കോടതിയിൽ കയറുകയായിരുന്നു.
ചീഫ് ജസ്റ്റിസ് അബ്ദുല്ല സഇൗദ്, ജഡ്ജ് അലി ഹമീദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും അറസ്റ്റ് ചെയ്തതിെൻറ കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല.
രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിന് അന്താരാഷ്ട്രസമൂഹത്തിെൻറ ഇടപെടലുണ്ടാകണമെന്ന് പ്രതിപക്ഷം ആവശ്യെപ്പട്ടിരുന്നു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ പ്രസിഡൻറ് അബ്ദുല്ല യമീനുമേൽ സമ്മർദം ചെലുത്താനാണ് ഇന്ത്യ, യു.എസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളോട് പ്രതിപക്ഷ പാർലമെൻറ് അംഗങ്ങൾ പ്രസ്താവനയിൽ ആവശ്യമുന്നയിച്ചത്.
രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന മാലദ്വീപില്‍ പ്രസിഡന്റ് അബ്ദുള്ള യമീന്‍ 15 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രസിഡൻറിെൻറ വിശ്വസ്തനായ അസിമ ഷുക്കൂറോണ്‍ ടെലിവിഷന്‍ ചാനലിലൂടൊണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വിവരം പുറത്ത് വിട്ടത്.
സർക്കാരിനെ പുറത്താക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് മുൻ പ്രസിഡന്റ് മൗമൂൻ അബ്ദുൽ ഗയൂമിനെയും മരുമകനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാത്രി വൈകി അബ്ദുൽ ഗയൂമിന്റെ വീട്ടിലേക്ക് ഇരച്ചുകയറിയായിരുന്നു അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.