മാലെ: പ്രതിപക്ഷ നേതാക്കളെ കുറ്റമുക്തമാക്കിയ സുപ്രീംകോടതി വിധിയെ തുടർന്ന് മാലദ്വീപിൽ പ്രഖ്യാപിച്ച 45 ദിവസത്തെ അടിയന്തരാവസ്ഥ പിൻവലിച്ചു. പ്രസിഡൻറ് അബ്ദുല്ല യമീെൻറ ഒാഫിസാണ് ഇത് സംബന്ധിച്ച് ബുധനാഴ്ച പ്രസ്താവന പുറപ്പെടുവിച്ചത്.
ദേശീയ സുരക്ഷക്ക് ഭീഷണി നിലനിൽകുന്നുണ്ടെങ്കിലും സാധാരണ ജീവിതം തിരിച്ചുകൊണ്ടുവരുന്നതിനാണ് അടിയന്തരാവസ്ഥ പിൻവലിച്ചതെന്ന് പ്രസ്താവന പറയുന്നു. ബുധനാഴ്ച മുൻ പ്രസിഡൻറും യമീെൻറ എതിരാളിയുമായ മഅ്മൂൻ അബ്ദുൽ ഖയൂമിനെയും രണ്ട് സുപ്രീം കോടതി ജഡ്ജിമാരുമടക്കമുള്ളവരെ ഭീകരക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചതായി ആരോപിച്ചാണ് കുറ്റം ചുമത്തിയത്.
തലസ്ഥാനത്തെ കോടതിയിൽ ഹാജരാക്കിയ ഇവരെ വിചാരണ അവസാനിക്കും വരെ ജയിലിലടക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഇൗ വിധി വന്നതോടെയാണ് അടിയന്തരാവസ്ഥ പിൻവലിച്ചത്. ഭീകരവാദക്കുറ്റങ്ങൾക്ക് രാജ്യത്ത് 15 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കും.
മഅ്മൂനെയും സുപ്രീംകോടതി ജഡ്ജിമാരെയും ഭീകരക്കുറ്റത്തിൽ ഉൾപെടുത്തി പ്രതിപക്ഷ ശബ്ദം ഇല്ലാതാക്കാനാണ് സർക്കാറിെൻറ ശ്രമമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതിനിടെ, മാലദ്വീപിൽ യമീൻ സമ്പൂർണ സ്വേച്ഛാധിപത്യം നടപ്പിലാക്കിയിരിക്കയാണെന്ന് പ്രവാസത്തിൽ കഴിയുന്ന മുൻ പ്രസിഡൻറ് മുഹമ്മദ് നശീദ് ട്വിറ്ററിൽ കുറിച്ചു. നിയമനിർമാണ സഭയെയും നീതിന്യായ സംവിധാനത്തെയും പ്രസിഡൻറ് അട്ടിമറിച്ചിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് നശീദ് അടക്കമുള്ളവരെ കുറ്റമുക്തമാക്കിയ സുപ്രീംകോടതി വിധിയാണ് രാജ്യത്തെ അടിയന്തരാവസ്ഥയിലേക്ക് നയിച്ച രാഷ്ട്രീയ പ്രശ്നങ്ങൾക്ക് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.