ടോക്യോ: ജപ്പാനിൽ രണ്ടു മത്തൻ ലേലത്തിൽ പോയത് അഞ്ചു മില്യൺ യെന്നിന് (ഏകദേശം 31 ലക്ഷം രൂപ). കാർഷിക നഗരമായ യുബാരിയിൽ നടന്ന ലേലത്തിലാണ് റെക്കോഡ് തുകക്ക് പ്രത്യേക തരം മത്തൻ വിറ്റുപോയത്. രുചിയിലും പോഷകത്തിലും അപൂർവയിനമായ ഇത് സ്വന്തമാക്കാൻ പണക്കാർ മത്സരിക്കുകയായിരുന്നു.
യുബാരി ബ്രാൻഡഡ് എന്നപേരിൽ ഇവിടത്തെ കാർഷിക വിളകൾ എല്ലാവർഷവും ലേലത്തിൽ വെക്കാറുണ്ട്. ശനിയാഴ്ച മുതൽ 29 വെര ഇത് നഗരമധ്യത്തിൽ പ്രദർശനത്തിന് വെക്കുകയും ചെയ്യും. പ്രത്യേക രീതിയിൽ വളർത്തിയെടുത്ത ഇവ എല്ലാവർഷവും ലേലത്തിൽ വെക്കാറുണ്ടെങ്കിലും ഇത്ര വലിയ വിലക്ക് ഇതുവരെ വിറ്റുപോയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.