കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിൽ മരിച്ചവരിൽ ഐറ ിഷ്, ബ്രിട്ടീഷ് പർവതാരോഹകരും. പർവതാരോഹണത്തിനിടെ ഒരാഴ്ചക്കിടെ മരിച്ചവരു ടെ എണ്ണം 10 ആയി ഉയർന്നു.
ബ്രിട്ടനിലെ റോബിൻ ഫിഷറും (44), അയർലൻഡിൽനിന്നുള്ള 56 കാരനുമാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ഇരുവരുടെയും മരണം സ്ഥിരീകരിച്ചത്. ലക്ഷ്യത്തിലെത്താൻ 150 മീറ്റർ മാത്രം ശേഷിക്കെയാണ് റോബിൻ ഫിഷൻ താഴേക്കു പതിച്ചത്. എവറസ്റ്റിൽ പർവതാരോഹകരുടെ തിരക്ക് കൂടിയതും മോശം കാലാവസ്ഥയുമാണ് അപകടത്തിന് വഴിവെച്ചത്.
ഇത്തവണ പതിവിൽ നിന്നും കൂടുതൽ പേരെയാണ് നേപ്പാൾ എവറസ്റ്റ് കയറാൻ അനുവദിച്ചത്. വിദേശ പർവതാരോഹകർക്കായി 381 പെർമിറ്റുകളാണ് ഇക്കുറി നേപ്പാൾ അനുവദിച്ചത്. ഒരാൾക്ക് 11,000 ഡോളറിെൻറ ചെലവുവരും.
ഓരോരുത്തർക്കും ഷേർപ സമുദായത്തിൽപെട്ട ആളുടെ സഹായം ലഭിക്കും. 1953ൽ എഡ്മണ്ട് ഹിലരിയും ടെൻസിങ് നോർഗേയും എവറസ്റ്റ് കീഴടക്കിയതോടെ നേപ്പാളിൽ പർവതാരോഹണം വലിയ വ്യവസായമായി മാറിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.