ഇസ്ലമാബാദ്: പാകിസ്താൻ പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭൂരിപക്ഷം നേടിയ പാകിസ്താൻ തെഹ്രീെക ഇൻസാഫ് പാർട്ടി അധ്യക്ഷൻ ഇംറാൻ ഖാന് ആശംസകളറിയിച്ച് ആദ്യ ഭാര്യ ജെമിമ ഗോൾഡ്സ്മിത്ത്. തെൻറ മകെൻറ പിതാവാണ് പാകിസ്താനിലെ അടുത്ത പ്രധാനമന്ത്രിയെന്നാണ് ജെമിന ട്വീറ്റ് ചെയ്തത്.
‘‘22 വർഷത്തെ അപമാനത്തിനും ത്യാഗത്തിനും പ്രതിബന്ധങ്ങൾക്കും ശേഷം എെൻറ മകെൻറ പിതാവ് പാകിസ്താെൻറ അടുത്ത പ്രധാനമന്ത്രിയാവുകയാണ്.
നിർബന്ധബുദ്ധി, വിശ്വാസം, പരാജയത്തെ തിരസ്കരിക്കാനുള്ള കഴിവ് എന്നിവയുടെ അവിശ്വസനീയമായ പാഠമാണ് ഇത്. രാഷ്ട്രീയത്തിലേക്ക് അദ്ദേഹം എങ്ങനെ രംഗപ്രവേശനം ചെയ്തുവെന്നത് ഒാർക്കുന്നതാണ് വെല്ലുവിളി. അഭിനന്ദനങ്ങൾ ഇംറാൻ ഖാൻ’’- ജെമിമ ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി നവാസ് ശെരീഫിെൻറ പാർട്ടിയായ പാകിസ്താൻ മുസ്ലിം ലീഗിനെ പിന്തള്ളി 272 സീറ്റുകളിൽ 120 സീറ്റുകൾ ഇംറാെൻറ പാർട്ടി നേടിയിട്ടുണ്ട്. അന്തിമഫലം വരാനിരിക്കെയാണ് ‘അടുത്ത പാക് പ്രധാനമന്ത്രിക്ക്’ ആശംസകളുമായി മുൻഭാര്യ എത്തിയിരിക്കുന്നത്.
ക്രിക്കറ്റ് താരമായിരുന്ന ഇംറാൻ 1995ലാണ് ബ്രിട്ടീഷ് വംശജയായ ജെമിന ഗോൾഡ്സ്മിത്തിനെ വിവാഹം കഴിച്ചത്. 2005 ൽ ഇരുവരും വിവാഹബന്ധം വേർപ്പെടുത്തുകയായിരുന്നു. ശേഷം ജെമിമ രണ്ട് മക്കൾക്കൊപ്പം ലഹോറിൽ നിന്നും ലണ്ടനിലേക്ക് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.