യാംഗോൻ: രാഖൈനിൽ സൈന്യത്തിനെതിരെ നിലനിൽപിനായി പോരാട്ടം നയിച്ച റോഹിങ്ക്യൻ വിമതർ ഒരു മാസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഞായറാഴ്ച മുതൽ വെടിനിർത്തൽ പ്രാബല്യത്തിലാവുമെന്ന് അർകൻ റോഹിങ്ക്യ സാൽവേഷൻ ആർമി (എ.ആർ.എസ്.എ) അറിയിച്ചു. റോഹിങ്ക്യകൾക്കുനേരെ ലോകവ്യാപകമായി ഉയരുന്ന സഹായഹസ്തങ്ങൾ എ.ആർ.എസ്.എ സ്വാഗതംചെയ്തു.
മ്യാന്മർ സൈന്യവും ആയുധങ്ങൾ താഴെവെക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കലാപത്തിൽ മൂന്നു ലക്ഷം റോഹിങ്ക്യകളാണ് രണ്ടാഴ്ചക്കിടെ ബംഗ്ലാദേശ് അതിർത്തിയിലെത്തിയത്. എ.ആർ.എസ്.എ പ്രവർത്തകർ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചുവെന്നാരോപിച്ച് ഇക്കഴിഞ്ഞ ആഗസ്റ്റ് 25നാണ് രാഖൈനിൽ വീണ്ടും കലാപം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.