ലാഹോർ: ഭാര്യ കുൽസൂമിെൻറ മരണത്തെ തുടർന്ന് അനുവദിച്ച അഞ്ചു ദിവസത്തെ പരോൾ അവസാനിച്ചതോടെ പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് വീണ്ടും ജയിലിലേക്ക് മടങ്ങി. അഴിമതിക്കേസിൽ ശരീഫിനൊപ്പം ശിക്ഷിക്കപ്പെട്ട മകൾ മർയമും മരുമകൻ എം. സഫ്ദറും അദ്ദേഹത്തോടൊപ്പം ജയിലിൽ തിരിച്ചെത്തി. അർബുദബാധയെ തുടർന്ന് കഴിഞ്ഞയാഴ്ച ലണ്ടനിലാണ് കുൽസൂം മരിച്ചത്.
തുടർന്ന് കഴിഞ്ഞ ബുധനാഴ്ച ശരീഫിനും മറ്റുള്ളവർക്കും കോടതി പരോൾ അനുവദിക്കുകയായിരുന്നു. ഭാര്യയുടെ മരണാനന്തര ചടങ്ങുകളിൽ പെങ്കടുത്തശേഷമാണ് റാവൽപിണ്ടിയിലെ ആഡിയാല ജയിലിലേക്ക് മുൻ പ്രധാനമന്ത്രി മടങ്ങിയത്. പരോൾ 40 ദിവസത്തേക്ക് നീട്ടിക്കിട്ടുന്നതിന് ശരീഫിെൻറ സഹോദരൻ ശഹബാസ് ശരീഫിെൻറ നേതൃത്വത്തിൽ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
പരോൾ കാലത്ത് രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖർ ശരീഫിനെ സന്ദർശിച്ച് ഭാര്യയുടെ മരണത്തിൽ അനുശോചനം അറിയിച്ചു. ലണ്ടനിൽ നാല് ആഡംഭര ഫ്ലാറ്റുകൾ വാങ്ങിയത് സംബന്ധിച്ച അഴിമതിക്കേസിലാണ് ജൂലൈയിൽ നവാസ് ശരീഫിന് പത്തുവർഷത്തെ ജയിൽശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.