കാഠ്മണ്ഡു: സുരക്ഷാകാരണങ്ങളുടെ പേരില്‍ ദലൈലാമയുടെ 84ാം ജന്മദിനമാഘോഷിക്കുന്നതി ന് നേപ്പാള്‍ വിലക്കേര്‍പ്പെടുത്തി. നിരോധനത്തെ തുടര്‍ന്ന് തിബത്തന്‍ സമൂഹം സംഘടിപ്പിച ്ച ആഘോഷ പരിപാടികള്‍ റദ്ദാക്കുകയും ചെയ്തു.
രാജ്യത്ത് തിബത്തന്‍ അഭയാർഥികള്‍ താമസിക്കുന്ന കാഠ്മണ്ഡു താഴ്വരയില് സര്‍ക്കാര്‍ സുരക്ഷയൊരുക്കുകയും ചെയ്തിട്ടുണ്ട്. ‘നുഴഞ്ഞുകയറ്റക്കാര്‍’ ആത്മഹത്യയടക്കമുള്ള പ്രതിഷേധം സംഘടിപ്പിക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ് ജന്മദിനാഘോഷ പരിപാടികള്‍ക്ക് അനുമതി റദ്ദാക്കിയതെന്ന് കാഠ്മണ്ഡു അസിസ്റ്റൻറ് ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേറ്റര്‍ കൃഷ്ണ ബഹാദൂര്‍ കതുവാള്‍ പറഞ്ഞു.
നേപ്പാളില്‍ 20,000ത്തോളം തിബത്തുകാരാണുള്ളത്. തിബത്തുകാരോടുള്ള നിലപാടില്‍ നേപ്പാളിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിനുമേല്‍ ചൈന സമ്മർദം ചെലുത്തുന്നതായി മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.