കാഠ്മണ്ഡു: ഇന്ത്യൻ സംസ്ഥാനം ഉത്തരാഖണ്ഡിെൻറ ഭാഗങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ ഉൾപ്പെടുത്തിയ രാഷ്ട്രീയ ഭൂപടം പരിഷ്ക്കരിക്കാനുള്ള ഭരണഘടന ഭേദഗതി ബിൽ പാസാക്കിയതിന് പിന്നാലെ കാലാപാനിക്ക് സമീപം പട്ടാള ക്യാമ്പ് സ്ഥാപിക്കാനൊരുങ്ങി നേപ്പാൾ സൈന്യം. ക്യാമ്പ് നിര്‍മിക്കുന്നതിന് മുന്നോടിയായി കാലാപാനി അതിർത്തി പ്രദേശത്ത് നേപ്പാൾ പട്ടാള മേധാവി പൂർണ ചന്ദ്ര ഥാപ്പ ബുധനാഴ്ച സന്ദർശനം നടത്തുകയും ചെയ്തിരുന്നു. നേപ്പാളിെൻറ പുതിയ നീക്കം ഇപ്പോഴും തുടരുന്ന ഇന്ത്യ-നേപ്പാൾ അസ്വാരസ്യങ്ങൾ രൂക്ഷമാക്കിയേക്കും.
അതിർത്തിക്കടുത്ത് ഒരു സൈനിക ക്യാമ്പ് സ്ഥാപിക്കാനൊരുങ്ങുന്നുവെന്ന് നേപ്പാൾ വിദേശകാര്യ വകുപ്പ് ഡെപ്യൂട്ടി മേധാവി വെളിപ്പെടുത്തിയിരുന്നു. അതിനാൽ റോഡ് നിർമ്മിക്കാനുള്ള ചുമതല സൈന്യത്തിന് നൽകുന്നതായും കലാപാനിക്കടുത്തുള്ള ചാങ്‌രുവിൽ ഞങ്ങൾ സായുധ പൊലീസ് സേനയുടെ അതിർത്തി പോസ്റ്റ് സ്ഥാപിച്ചതായും അവർ അറിയിച്ചു. ആറ് ദശബ്ദത്തോളം ഇന്ത്യ നിയന്ത്രിക്കുന്ന പ്രദേശമായ കാലാപാനിയടക്കമുള്ള ഇന്ത്യൻ പ്രദേശങ്ങൾ തങ്ങളുടെതാണെന്നാണ് നേപ്പാള്‍ അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.