കാഠ്മണ്ഡു: ചരിത്രം കുറിച്ച് നേപ്പാളിലെ തദ്ദേശ തെരഞ്ഞടുപ്പിെൻറ ആദ്യഘട്ടത്തിന് തുടക്കമായി. 2015ൽ പുതിയ ഭരണഘടന നിലവിൽ വന്ന ശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പാണിത്. 1997ൽ മാവോയിസ്റ്റ് ഭരണം നിലവിൽ വന്ന ശേഷം നേപ്പാളിൽ തെരഞ്ഞെടുപ്പുകൾ നടന്നിരുന്നില്ല.
15 മില്യൺ വോട്ടർമാരാണ് വിവിധ പോളിങ് സ്റ്റേഷനുകളിൽ വോട്ട് രേഖപ്പെടുത്തുന്നത്. ഇവർക്ക് വോട്ട് ചെയ്യുന്നതിനായി 6,642 പോളിങ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വക്താവ് സുര്യ പ്രസാദ് ശർമ അറിയിച്ചു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി കനത്ത സുരക്ഷയാണ് നേപ്പാളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 46,000 സൈനികരെ പോളിങ് സ്റ്റേഷനുകളിൽ വിന്യസിച്ചിട്ടുണ്ട്. 20,000 പൊലീസുകാരും 76,000 സുരക്ഷ സൈനികരും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സുരക്ഷക്കായി ഉണ്ടാവും. തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം ജൂൺ മധ്യത്തോടെ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.