സോള്‍: തന്ത്രപ്രധാനമായ പുതിയ ആയുധം ഉടൻ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുമെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. യു.എസ്^ഉ. കൊറിയ ചർച്ചകളുടെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ആണവായുധ പരീക്ഷണങ്ങളും ഭൂഖണ്ഡാന്തര മിൈസൽ പരീക്ഷണങ്ങളും തുടരുമെന്ന് അദ്ദേഹം അറിയിച്ചു. ആണവ നിരായുധീകരണം സംബന്ധിച്ച് അമേരിക്കയുമായുള്ള ചർച്ചകൾ നിലച്ചതിലുള്ള അമർഷവും പ്രഖ്യാപനത്തിനു പിന്നിലുണ്ട്.
ചർച്ച തുടരാനുള്ള ഉത്തര കൊറിയയുടെ ആഹ്വാനം അമേരിക്ക പരിഗണിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച മുതൽ കിം ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ നയ രൂപവത്കരണ സമിതിയുടെ നാലു ദിവസത്തെ യോഗം േപ്യാങ്യാങ്ങിൽ വിളിച്ചിരുന്നു. ഇതിനുശേഷമാണ് പുതിയ പ്രഖ്യാപനം. നയരൂപവത്കരണ സമിതി യോഗം ചേരുക അപൂർവമായാണ്. ഉ. കൊറിയന്‍ വാര്‍ത്ത ഏജന്‍സി കെ.സി.എന്‍.എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഉപരോധം പിൻവലിക്കാത്തതും യു.എസ്-ദ. കൊറിയ സൈനികാഭ്യാസവുമെല്ലാം പുതിയ തീരുമാനത്തിന് ഹേതുവായിട്ടുണ്ട്.
അതേസമയം, പുതിയ ആണവ പരീക്ഷണം സംബന്ധിച്ച് കിം വ്യക്തമായ വിവരം നൽകാത്തത് ചർച്ചക്കുള്ള വാതിൽ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന സന്ദേശമാണ്. 40 മുതൽ 50 വരെ ആണവായുധങ്ങൾ ഉത്തര കൊറിയയുെട കൈവശമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. മിസൈൽവേധ സംവിധാനത്തെ തകർക്കാൻ ശേഷിയുള്ളതും അമേരിക്കയിൽ എത്താൻ ശേഷിയുള്ളതുമായ മിസൈലുകളും ഈ ശ്രേണിയിലുൾപ്പെടും. പുതിയ ആയുധത്തെക്കുറിച്ച വെളിപ്പെടുത്തൽ ഭീഷണപ്പെടുത്താനുദ്ദേശിച്ചുള്ളതാണെന്നും നയതന്ത്രപരമായി ഇത് സഹായിക്കില്ലെന്നും ദക്ഷിണ കൊറിയൻ ഏകീകരണ മന്ത്രാലയം വക്താവ് ലീ സാങ് മിൻ പറഞ്ഞു.
അതേസമയം, ആണവ നിരായുധീകരണം സംബന്ധിച്ച തെൻറ വാക്കിൽ കിം ഉറച്ചുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. സിംഗപ്പൂരിൽവെച്ച് ആണവ നിരായുധീകരണ കരാറിൽ ഞങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്. തെൻറ വാക്കുപാലിക്കുന്നയാളാണ് കിം എന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.