എഡ്ഗെകുംബെ: പ്രളയത്തെ തുടർന്ന് ന്യൂസിലൻഡിലെ വടക്കൻ ദ്വീപായ എഡ്ഗെകുംബെ പട്ടണം പൂർണമായും ഒഴിപ്പിച്ചു. പട്ടണത്തിൽ 600 വീടുകളാണുള്ളത്. ജനസംഖ്യ ഏകദേശം 2000 വരും. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച, ആസ്ട്രേലിയയിൽ വീശിയടിച്ച ഡെബ്ബീ ചുഴലിക്കാറ്റ് കഴിഞ്ഞദിവസങ്ങളിൽ ന്യൂസിലൻഡ് തീരങ്ങളിലേക്കും വ്യാപിച്ചിരുന്നു. കൃത്യമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നതിനാൽ അത്യാഹിതം ഒഴിവാക്കാനായി. പലയിടത്തും ജലനിരപ്പ് രണ്ടു മീറ്റർ വരെ ഉയർന്നിട്ടുണ്ട്. മേഖലയിലെ ഏക നദിയായ വൈകാേട്ടാ കരകവിഞ്ഞൊഴുകുകയാണ്. രാജ്യത്തിെൻറ തെക്കൻ തീരങ്ങളിലും െഡബ്ബീ നേരിയ നാശം വിതച്ചിട്ടുണ്ട്. ഒഴുക്കിൽപെട്ട് ഏതാനും പേരെ കാണാതായതായി റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.