ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ വിമാനാപകടം; 47 മരണം, നിരവധി പേരുടെ നില ഗുരുതരം

സിയൂൾ‌: ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ ഉണ്ടായ വിമാനാപകടത്തിൽ 47 യാത്രക്കാർക്ക് ദാരുണാന്ത്യം. രക്ഷാദൗത്യത്തിനിടെ രണ്ടുപേരെ ജീവനോടെ കണ്ടെത്തി. രക്ഷപ്പെട്ടവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് യോനാപ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 

ദക്ഷിണ കൊറിയയിലെ മുവാൻ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനെയാണ് ജെജു എയറിന്‍റെ വിമാനം അപകടത്തിൽപ്പെട്ടത്. ആറ് ജീവനക്കാർ അടക്കം 181 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. ഇതിൽ 173 യാത്രക്കാർ ദക്ഷിണ കൊറിയക്കാരും രണ്ടു പേർ തായ്‌ലൻഡ് പൗരന്മാരുമാണ്.

ദക്ഷിണ കൊറിയൻ പ്രാദേശിക സമയം രാവിലെ 9.7നായിരുന്നു അപകടം. തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്ന് മടങ്ങിയ വിമാനം മുവാൻ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഹൈഡ്രോളിക് ഗീയർ തകരാറിലായതിനെ തുടർന്ന് ബെല്ലി ലാൻഡിങ് ആണ് വിമാനം നടത്തിയതെന്നാണ് പ്രാഥമിക വിവരം.

വിമാനം വേഗതയിൽ റൺവേ കടന്ന് മണ്ണിലൂടെ നിരങ്ങി പോകുന്നതിന്‍റെയും വലിയ ബാരിയറിൽ ഇടിച്ചു തകരുന്നതിന്‍റെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

Tags:    
News Summary - At least 29 killed in S Korea as plane crashes at Muan airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.