ഇസ്രായേൽ ആക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുന്ന ലോകാരോഗ്യസംഘടന മേധാവിയുടെ ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: ഇസ്രായേൽ ആക്രമണത്തിൽ നിന്ന് ലോകാരോഗ്യസംഘടന മേധാവി തലനാരിഴക്ക് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. യമനിലെ സനയിൽ നടന്ന ആക്രമണത്തിൽ നിന്നാണ് ലോകാരോഗ്യസംഘടന മേധാവി രക്ഷപ്പെട്ടത്. ആക്രമണത്തിന്റെ നടുക്കം തനിക്ക് ഇപ്പോഴും മാറിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണങ്ങൾ നടത്തുമ്പോൾ സിവിലിയൻമാരെ സംരക്ഷിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഞങ്ങളുടെ സമീപത്ത് വലിയ സ്ഫോടന ശബ്ദം കേട്ടു. വീണ്ടും സ്ഫോടനം ഉണ്ടായതായി സംശയമുണ്ട്. വലിയ ശബ്ദത്തോടെയായിരുന്നു പൊട്ടിത്തെറി. അതിന്റെ ശബ്ദം ഇപ്പോഴും എന്റെ ചെവിയിലുണ്ട്. 24 മണിക്കൂർ കഴിഞ്ഞിട്ടും സ്ഫോടനത്തിന്റെ ശബ്ദത്തിന്റെ ആഘാതം തന്നെ വിട്ടുപോയിട്ടില്ലെന്നും ​അദ്ദേഹം പറഞ്ഞു.

സനയിലെ ഇന്റർനാഷണൽ വിമാനത്താവളത്തിലാണ് ഇസ്രായേലിന്റെ ആക്രമണമുണ്ടായത്. സംഭവം നടക്കുമ്പോൾ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗിബർസീയുസും വിമാനത്താവളത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - WHO chief 'narrowly escapes death' in Israeli strikes at Yemen airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.