സിയോൾ: മുൻ അമേരിക്കൻ വൈസ് പ്രസിഡൻറ് ജോ ബൈഡനെതിരെ രൂക്ഷ വിമർശനവുമായി ഉത്തരകൊറിയ. അധികാരത്തിന് ആർത്തിയു ള്ള പേ പിടിച്ച നായയാണ് ബൈഡൻ. അയാളെ തല്ലികൊല്ലുകയാണ് വേണ്ടതെന്ന് ഉത്തരകൊറിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഉത്തരകൊറിയയുടെ പരമോന്നത ഭരണസംവിധാനത്തെ വിമർശിക്കുന്നതാരായാലും അവർക്ക് തക്കതായ മറുപടി നൽകും. ശവക്കുഴ ിയിൽ പോലും അവർ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് ഉത്തരകൊറിയൻ വാർത്താ ഏജൻസിയുടെ പ്രസ്താവന വ്യക്തമാക്കുന്നു.
ഉത്തരകൊറിയയുമായുള്ള പ്രസിഡൻറ് ഡോണാൾഡ് ട്രംപിെൻറ സൗഹൃദത്തെ രൂക്ഷമായ ഭാഷയിൽ ബൈഡൻ വിമർശിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. കിം ജോങ് ഉൻ കൊലപാതകിയായ ഏകാധിപതിയാണെന്നായിരുന്നു ബൈഡെൻറ വിമർശനം. ട്രംപിെൻറ ഉത്തരകൊറിയൻ നയം അമേരിക്കയുടെ സുരക്ഷയെ തന്നെ ബാധിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.