സോൾ: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായുള്ള ചർച്ച പരാജയപ്പെട്ടതിനു പിന് നാലെ ഉത്തര കൊറിയ മിസൈൽപദ്ധതി പുനരാരംഭിക്കുന്നതായി റിേപ്പാർട്ടുകൾ. മുൻ ധാരണപ് രകാരം ഒഴിവാക്കാമെന്ന് സമ്മതിച്ചിരുന്ന ടോങ്ചാങ്റിയിലെ റോക്കറ്റ് വിക്ഷേപണത്തറ പുനർനിർമിക്കുന്നതിെൻറ ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നു. കഴിഞ്ഞവർഷമാണ് ഇൗ കേന്ദ്രം നശിപ്പിക്കുന്നതിന് ഉത്തര കൊറിയ സമ്മതിച്ചത്.
അതിനനുസരിച്ചുള്ള നടപടികൾ തുടങ്ങുകയും ചെയ്തു. കഴിഞ്ഞയാഴ്ച ഹാനോയിയിൽ നടന്ന ട്രംപ്- കിങ് േജാങ് ഉൻ ചർച്ച അലസിയതിന് രണ്ടുദിവസം ശേഷമുള്ള ഉപഗ്രഹചിത്രത്തിലാണ് പുനർനിർമാണത്തിെൻറ സൂചനകൾ ഉള്ളത്. സമുച്ചയത്തിെൻറ മേൽക്കൂരയും വാതിലുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്. ആണവ നയതന്ത്രം പൂർണമായും പരാജയപ്പെട്ടാൽ ദീർഘദൂര മിസൈൽ പരീക്ഷണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഇൗ നീക്കമെന്ന് ദക്ഷിണ കൊറിയൻ നിരീക്ഷകർ സൂചിപ്പിക്കുന്നു.
ഭാഗികമായ ആണവനിരായുധീകരണത്തിനു പകരമായി ഉപരോധം പൂർണമായി നീക്കണമെന്ന ഉത്തര കൊറിയയുടെ നിലപാടിൽ തട്ടിയാണ് ഹാനോയി ഉച്ചകോടി അലസിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.