യുദ്ധഭീതി വിതച്ച്​ യു.എസ്​ അന്തർവാഹിനി കൊറിയൻ തീരത്ത്​

വാഷിങ്ടൺ: ഉത്തര കൊറിയക്കെതിരെ യുദ്ധഭീതി  വിതച്ച് അമേരിക്കൻ അന്തർവാഹിനി യു.എസ്.എസ് മിഷിഗൻ ദക്ഷിണ കൊറിയൻ തീരത്തെത്തി. ആണവപരീക്ഷണത്തിൽനിന്ന് പിന്നോട്ടില്ലെന്ന ഉത്തര കൊറിയയുടെ നിലപാട് മാറ്റമില്ലാതെ തുടരുന്നതിനിടെയാണ് യുദ്ധ സന്നാഹവുമായി അന്തർവാഹിനി ബുസാൻ തീരത്തെത്തിയത്. ഉത്തര െകാറിയൻ സൈനിക വിഭാഗമായ കൊറിയൻ പീപ്ൾ ആർമിയുടെ 85ാം വാർഷിക ദിനത്തിലാണ് യുദ്ധസാധ്യത കടുപ്പിച്ച് യു.എസ് അന്തർവാഹിനി കൊറിയയിലെത്തിയത്. വാർഷിക ദിനത്തിൽ അണുപരീക്ഷണമോ ദീർഘദൂര മിസൈൽ പരീക്ഷണമോ നടത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്തരം നടപടികൾ ഒഴിവാക്കിയെങ്കിലും സൈനിക ശക്തി തെളിയിക്കുന്ന അഭ്യാസ പ്രകടനങ്ങളും ഉത്തര കൊറിയയിൽ നടന്നു. പ്രസിഡൻറ് കിം ജോങ് ഉൻ പെങ്കടുത്തതായി റിപ്പോർട്ടുണ്ട്. ജപ്പാനിലെ ടോക്യോവിൽ അമേരിക്ക, ജപ്പാൻ, ദക്ഷണി കൊറിയ എന്നീ രാജ്യങ്ങളുടെ സ്ഥാനപതിമാർ കൂടിക്കാഴ്ച നടത്തി.
ആക്രമണം മുന്നിൽകണ്ട് ഉത്തര കൊറിയൻ സൈന്യം വോൻസണിൽ യുദ്ധപരിശീലനം നടത്തിയതായും റിപ്പോർട്ടുണ്ട്. ദക്ഷിണ കൊറിയ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഏത് ആക്രമണവും നേരിടാൻ സന്നദ്ധമാണെന്ന് ഉത്തര കൊറിയൻ പ്രതിരോധ മന്ത്രി പാക് യോങ്സിക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
154 ക്രൂസ് മിസൈലും ചെറിയ അന്തർ വാഹിനികളും വഹിക്കാൻ ശേഷിയുള്ളതാണ് മിഷിഗൻ അന്തർവാഹിനി. ആണവാക്രമണം നടത്താൻ ശേഷിയുള്ള അന്തർവാഹിനിക്ക് 560 അടി നീളവും 18,000 ടൺ ഭാരവുമുണ്ട്. വിമാനവാഹിനി കപ്പലായ യു.എസ്.എസ് കാൾ വിൻസൺ കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയിെലത്തിയിരുന്നു. ഇത് മുക്കിക്കളയുമെന്ന ഉത്തര  കൊറിയയുടെ ഭീഷണിയുടെ അടിസ്ഥാനത്തിലാണ് മിഷിഗനെയും ഇവിടെ എത്തിച്ചത്. കൊറിയൻ നഗരങ്ങളിൽ യുദ്ധഭീതി കൂടിവരുകയാണെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.

സമാധാന ശ്രമങ്ങളുമായി  ചൈനയും രംഗത്തുണ്ട്. ജപ്പാനിൽ നടന്ന സ്ഥാനപതിമാരുടെ കൂടിക്കാഴ്ചയിൽ പുതിയ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് സൂചന. ജോസഫ് യുൻ (അമേരിക്ക), കെൻജി കനാസുഗി (ജപ്പാൻ), കിം ഹോങ്ക്യൂൻ (ദക്ഷിണ കൊറിയ) എന്നീ സ്ഥാനപതിമാരാണ് കൂടിക്കാഴ്ച നടത്തിയത്. വെള്ളിയാഴ്ച വാഷിങ്ടണിൽ യു.എസ് മന്ത്രിമാരുടെ യോഗം ചേരുന്നുണ്ട്. ഇൗ യോഗത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകുമെന്ന് കരുതുന്നു. കൊറിയയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ബുധനാഴ്ച അടിയന്തര സെനറ്റ് ചേരുന്നുണ്ട്.

 

Tags:    
News Summary - north korea: US submarine arrives in South Korea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.