സോൾ: സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കാൻ തയാറായില്ലെങ്കിൽ ആണവപരീക്ഷണങ്ങളിലേക്ക് തിരിച്ചുപോകുമെന്ന് യു.എസിന് ഉത്തര കൊറിയയുടെ ഭീഷണി. ഇക്കഴിഞ്ഞ ഏപ്രിലിലാണ് െകാറിയൻ ഉപദ്വീപിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിെൻറ ഭാഗമായി ആണവപരീക്ഷണങ്ങൾ അവസാനിപ്പിക്കുകയാണെന്ന് ഉത്തര കൊറിയൻ പ്രസിഡൻറ് കിം ജോങ് ഉൻ പ്രഖ്യാപിച്ചത്.
അതിനോടനുബന്ധിച്ച് ആണവപരീക്ഷണശാലകൾ അടച്ചുപൂട്ടുകയും ചെയ്തു. ഉത്തര കൊറിയ ആണവപരീക്ഷണങ്ങളിൽനിന്ന് പിൻവാങ്ങുന്നപക്ഷം ഉപരോധങ്ങൾ എടുത്തുകളയുമെന്ന് യു.എസ് വാഗ്ദാനം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.