പ്യോങ്യാങ്: ദക്ഷിണ കൊറിയയുമായി ബന്ധം ഉൗഷ്മളമാക്കുന്നതിെൻറ ഭാഗമായി കഴിഞ്ഞവർഷം സ്ഥാപിച്ച ലെയ്സൺ ഒാഫിസ് പദ്ധതി ഉത്തര കൊറിയ ഉപേക്ഷിച്ചു. ഇത്തരമൊരു പദ്ധതി തുടങ്ങിയതിൽ ഖേദിക്കുന്നതായി അറിയിച്ച ഉത്തര കൊറിയ ജീവനക്കാരെ തിരിച്ചുവിളിക്കുകയും ചെയ്തു. വിയറ്റ്നാമിലെ ഹനോയിയിൽ കഴിഞ്ഞമാസം യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നും തമ്മിൽ നടന്ന ഉച്ചകോടി പരാജയപ്പെട്ടതാണ് തീരുമാനത്തിനു പിന്നിൽ.
ഉത്തര കൊറിയൻ അതിർത്തി നഗരമായ കയേസോങ്ങിലാണ് ഒാഫിസ് സ്ഥിതി ചെയ്യുന്നത്. പതിവായി ഇരു െകാറിയകളിലെയും ഉദ്യോഗസ്ഥരുടെ പരസ്പര സമ്പർക്കം പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം. കൊറിയൻ യുദ്ധത്തിനു ശേഷം ആദ്യമായിട്ടായിരുന്നു ഇത്തരെമാരു ആശയവിനിമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.